Headlines

ഡെറാഡൂണിൽ യാത്രക്കാരുമായി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞു

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ യാത്രക്കാരുമായി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞു. അപകട സമയത്ത് വണ്ടിയിൽ 19 പേരുണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ ഒരാൾ മരിച്ചെന്നും ഏഴ് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അളകനന്ദാ നദിയിൽ 11 പേർക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിന് സമീപത്താണ് അപകടം ഉണ്ടായത്. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്….

Read More

പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 4 വിനോദസഞ്ചാരികൾ മരിച്ചു

പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 4 വിനോദസഞ്ചാരികൾ മരിച്ചു. 3 പേരെ കാണാതായി. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ബോട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്. ഞായറാഴ്ചയാണ് സംഭവം. സ്വാത് ജില്ലയിലെ കലാമിലെ ഷാഹി ബാഗ് പ്രദേശത്ത് 10 വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് മറിഞ്ഞതെന്നാണ് നിഗമനം. അപകടത്തിൽ 4 പേർ മരിച്ചതായും 3 പേരെ നാട്ടുകാർ രക്ഷപെടുത്തിയതായും അധികൃതർ പറഞ്ഞു.നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിലും രക്ഷ പ്രവർത്തനവും തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും…

Read More

തൃശൂരിൽ ബസ് നിയന്ത്രണം വിട്ടു പാഞ്ഞുകയറി; മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്

തൃശൂര്‍: ഇരിങ്ങാലക്കുട ചൊവ്വൂരില്‍ നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ ഇറങ്ങിയോടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ഇരിങ്ങാലക്കുടയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന അല്‍അസ ബസാണ് നിയന്ത്രണം വിട്ടു പാഞ്ഞുകയറിയത്. സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്. അപകടത്തിന്റെയും സംഭവം നടന്ന ഉടന്‍ തന്നെ ജീവനക്കാര്‍ ഇറങ്ങിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

തൃശൂർ കോർപറേഷൻ കെട്ടിടത്തിന്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര എംഒ റോഡിലേയ്ക്ക് മറിഞ്ഞുവീണു

തൃശൂർ: തൃശൂരിൽ കനത്ത മഴയെത്തുടർന്ന് കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണ് അപകടം. ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.

Read More

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം. തിരുപ്പൂർ ജില്ലയിലെ കങ്കയത്തിനു സമീപം കാർ മരത്തിൽ ഇടിച്ചു കയറി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മൂന്നാറിലെ കേരള വിഷൻ കേബിൾ ഓപ്പറേറ്ററായ രാജ എന്ന നിക്സൺ,ഭാര്യ ജാനകി,മൂത്തമകൾ ഹെമിമിത്ര എന്നിവരാണ് മരിച്ചത്. ഇളയ മകൾ മൗന ഷെറിൻ്റെ നില ഗുരുതരമായി തുടരുന്നു. ഇവർ യാത്ര ചെയ്ത കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ ജാനകി തമിഴ്നാട് ഈറോഡ് ജില്ലയിൽ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ…

Read More

തലസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. കുവൈത്തിൽ നിന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയാണ് മരണപ്പെട്ടത്. ഇരണിയാലിന് സമീപം കട്ടിമാങ്കോട് സ്വദേശി കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ (51) ആണ് മരിച്ചത്. ക്രിസ്റ്റഫർ സഞ്ചരിച്ച കാർ നാഗർകോവിൽ ഭൂതപ്പാണ്ടിക്ക് സമീത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേയ്ക്ക് മറിഞ്ഞത് അപകടമുണ്ടായത്. ഞായറാഴ്ചയാണ് ബന്ധുവിൻ്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ക്രിസ്റ്റഫർ കാറിൽ ഭൂതപ്പാണ്ടിയിൽ എത്തിയത്. തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാവൽക്കാടിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ…

Read More

ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്.

ആലപ്പുഴ: ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്. കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവരെ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Read More

ഒമാനിൽ മാലിന്യം കളയാൻ പോയ മലയാളി നഴ്‌സ്‌ മാൻഹോളിൽ വീണു ഗുരുതര പരിക്ക്

സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്സിന് ഗുരുതര പരിക്ക്. ആരോഗ്യ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സായ കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന് (34)ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മസ്‌യൂന എന്ന പ്രദേശത്ത്ആണ് ലക്ഷ്മി താമസിച്ചിരുന്നത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോഴാണ് അറിയാതെ മാൻ ഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ഇവരെ തൊട്ടടുത്ത ആശുപത്രിയിലും…

Read More

അമേരിക്കയിൽ പാർട്ടിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയ്ക്ക് ഗുരുതര പരിക്ക്

വാഷിങ്ടൺ: അമേരിക്കയിൽ കെട്ടിടത്തിന് മുകളിൽ നി‌ന്നും വീണ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ബർക്കലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ഡാറ്റാ സയൻസ് വിദ്യാർത്ഥിനി ബന്ദന ഭട്ടിയാണ് അപകടത്തിൽപെട്ടത്. ഫ്രാറ്റേണിറ്റി ഹൗസ് പാർട്ടി നടക്കുന്നതിനിടെ ബാൽക്കണിയിൽ നിന്നും വീഴുകയായിരുന്നു. ബന്ദനയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിരുദം നേടാൻ മൂന്നാഴ്ച മാത്രം ശേഷിക്കെയാണ് യുവതി അപകടത്തിൽപെട്ടത്. ഏപ്രിൽ 19ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഫൈ കാപ്പാ ടൗ ഫ്രാറ്റേണിറ്റി ഹൗസിൽ പാർട്ടി…

Read More

വാഹനം തെന്നി മാറി കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് സൈനികർക്കു ദാരുണാന്ത്യം

ജമ്മു കാശ്മീരിൽ റംബാനിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികർ മരിച്ചത്. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ച സൈനികരെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 700 അടി താഴ്ചയുള്ള മലയിടുക്കിൽ വീണ് വാഹനത്തിന്റെ അവശിഷ്ടങ്ങൾ തകർന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial