നിയന്ത്രണം നഷ്ടമായ റോഡ് റോളർ വീണത് കിണറ്റിലേക്ക്

മാലോം: നിയന്ത്രണം നഷ്ടമായ റോഡ് റോളർ വീണത് കിണറ്റിലേക്ക്. റോഡ് ടാർ ചെയ്യാൻ കൊണ്ടുവന്ന റോളറാണ് നിയന്ത്രണം നഷ്ടമായി റോഡ് സൈഡിലെ കിണറ്റിൽ വീണത്. കാസർകോട് ജില്ലയിലെ മാലോം ചുള്ളിയിൽ റോഡ് ടാർ ചെയ്യാൻ എത്തിച്ച റോളർ ശനിയാഴ്ച വൈകുന്നേരമാണ് കിണറ്റിലേക്ക് പതിച്ചത്. ചുള്ളി സി. വി. കോളനി റോഡ് പണി പുരോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്. അഷ്‌റഫ്‌ എന്നയാളുടെ കിണറിലേക്കാണ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോളർ ഓടിച്ചിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാലോത്തു നിന്നും ക്രെയിനെത്തിയാണ് റോളർ…

Read More

മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന്‍ മരിച്ചു

മാനന്തവാടി വള്ളിയൂർക്കാവിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന്‍ മരിച്ചു. ശ്രീധരൻ എന്നയാൾ ആണ് മരിച്ചത്. അമ്പലവയല്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചാറ്റൽ മഴ മൂലം റോഡിൽ നിന്നും തെന്നിമാറിയ ജീപ്പ് വള്ളിയൂർക്കാവ് അമ്പലപറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പൊലീസുകാര്‍ക്കും പ്രതിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ജീപ്പ് ഇടിച്ചിട്ട ശ്രീധരനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സിപിഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി…

Read More

സ്കൂട്ടറിൽ സഞ്ചരിക്കുകയിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയ്ക്കു മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

കണ്ണൂർ: കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി തസ്മീറ മൻസിലിൽ മുഹമ്മദ് ശാദിലിനാണ് (16) പരിക്കേറ്റത്. പുലർച്ചെ അഞ്ച് മണിയോടെ പിതാവ് താജുദീനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ പോകവേ മുള്ളൻ പന്നി റോഡിന് കുറെ ചാടുകയായിരുന്നു. മുള്ള് കയറി സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്. കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ ക്രോസിലാണ് സംഭവം. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ശ്രീലക്ഷ്മി. ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ വന്ദേ ഭാരത് എക്സ്പ്രസ് ആണ് പെൺകുട്ടിയെ തട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം കായംകുളം താലൂക്ക്…

Read More

മൂന്നാറിൽ കാട്ടാന ആക്രമണം;  ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു

മൂന്നാറിൽ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ച് കാർ തലകീഴായി മറിഞ്ഞു. മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ദേവികുളം സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സമീപത്ത് മേഞ്ഞിരുന്ന പശുവിനെയും കാട്ടാന ആക്രമിച്ച് കൊന്നു. ആർ ആർ ടി ആനയെ തുരത്തി. കാർ ആക്രമിച്ചതിന് പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന പശുവിനെ ചവിട്ടിക്കൊന്നത്. മോഴയാണ് ആക്രമണം നടത്തിയത്. മേഖലയിൽ കണ്ട് പരിചയമില്ലാത്ത ആനയാണ് ആക്രമണം നടത്തിയത്. ലിവർപൂളിൽ…

Read More

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം

തൃശ്ശൂര്‍: വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം. ചേലക്കര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ രമേശ് ആണ് മരിച്ചത്. 63 വയസായിരുന്നു. ഇന്നലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. രമേശ് സഞ്ചരിച്ച വാഹനം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ തൃശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിലാക്കോട് സ്വദേശിയാണ് ഇദ്ദേഹം. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.

Read More

ബഹ്റൈനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കെട്ടിടം തകർന്നുവീണു ഒരാൾ മരണപെട്ടു

മനാമ: ബഹ്റൈനിൽ മുഹറഖ് ഗവർണറേറ്റിലെ അറാദിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൽ ഒരു സലൂണും പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൂടാതെ, മുകൾ നിലയിൽ താമസക്കാരുണ്ടായിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടു പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ടു…

Read More

വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദുവാണ് (57) ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കാള കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.തിങ്കളാഴ്ചയാണ് കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്ത്തിയത്. റോഡിലൂടെ നടന്നുപോയ ബിന്ദുവിനെ ഓടുന്നതിനിടയില്‍ കാള ഇടിച്ചു വീഴ്ത്തുകയായിരുന്നു. കുഴിമുക്ക്-കൊല്ലമ്പുഴ റോഡിലൂടെ നടന്നുവരികയായിരുന്ന ബിന്ദുകുമാരി വിദ്യാധിരാജ സ്‌കൂളിന് സമീപമെത്തിയപ്പോഴാണ് കാള ഓടിവരുന്നത് കണ്ടത്. ഓടി മാറാന്‍ ശ്രമിക്കുന്നതിനിടെ കാള ഇവരെ ഇടിച്ചിട്ടു. കാളയുടെ കൊമ്പ് ദേഹത്ത് കൊണ്ടില്ലെങ്കിലും…

Read More

കൊല്ലത്ത് വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് യുവതികൾക്ക് ഗുരുതര പരിക്ക്. തൃശ്ശൂർ സ്വദേശിനി മനീഷ (25), കണ്ണൂർ സ്വദേശിനി സ്വാതി സത്യൻ (24) എന്നിവരാണ് അപകടത്തിൽപെട്ടത്. കൊല്ലം മേവറം മെഡിസിറ്റി ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് മനീഷ. എച്ച്.ആർ ജീവനക്കാരിയാണ് സ്വാതി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ്. എൻജിനിയറിങ് ലേഡീസ് ഹോസ്റ്റലിലായിരുന്നു അപകടം. മൂന്നാം നിലയിൽ പ്ലംബിങ് ജോലികൾക്കായി സ്ഥാപിച്ച ആൾത്തുളയുടെ മൂടി തകർന്നാണ് യുവതികൾ…

Read More

സ്വകാര്യ ബസ് മറി‍ഞ്ഞ് അപകടം; മുപ്പതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവസമയത്ത് വിദ്യാർത്ഥികളുൾപ്പെടെ മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. കാറിനേയും ബൈക്കിനേയും മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻറെ നില ഗുരുതരമാണ്.ബസിൽ നിന്നും ഇന്ധന ചോർച്ചയുണ്ടെങ്കിലും നിലവിൽ സാഹചര്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial