
സ്കൂൾ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചു രണ്ട് വിദ്യാർത്ഥികൾക്കും നിരവധി യാത്രികർക്കും പരിക്ക്.
തിരുവനന്തപുരം: സ്കൂൾ വണ്ടിയുടെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. രണ്ട് വിദ്യാർത്ഥികൾക്കും നിരവധി യാത്രികർക്കും പരുക്ക്. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന ബസ് നാവായിക്കുളം തട്ടുപാലത്ത് വച്ചാണ് വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാനിൽ ഇടിച്ചത്. വാനിൻ്റെ പിന്നിൽ ബസ് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൻ്റെ മുൻ ഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസ് ആണ് റോസ് ഡെയ്ൽ സ്കൂളിലെ വിദ്യാർത്ഥികൾ…