ബഹ്റൈനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കെട്ടിടം തകർന്നുവീണു ഒരാൾ മരണപെട്ടു

മനാമ: ബഹ്റൈനിൽ മുഹറഖ് ഗവർണറേറ്റിലെ അറാദിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൽ ഒരു സലൂണും പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൂടാതെ, മുകൾ നിലയിൽ താമസക്കാരുണ്ടായിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടു പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ടു…

Read More

വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദുവാണ് (57) ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കാള കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.തിങ്കളാഴ്ചയാണ് കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്ത്തിയത്. റോഡിലൂടെ നടന്നുപോയ ബിന്ദുവിനെ ഓടുന്നതിനിടയില്‍ കാള ഇടിച്ചു വീഴ്ത്തുകയായിരുന്നു. കുഴിമുക്ക്-കൊല്ലമ്പുഴ റോഡിലൂടെ നടന്നുവരികയായിരുന്ന ബിന്ദുകുമാരി വിദ്യാധിരാജ സ്‌കൂളിന് സമീപമെത്തിയപ്പോഴാണ് കാള ഓടിവരുന്നത് കണ്ടത്. ഓടി മാറാന്‍ ശ്രമിക്കുന്നതിനിടെ കാള ഇവരെ ഇടിച്ചിട്ടു. കാളയുടെ കൊമ്പ് ദേഹത്ത് കൊണ്ടില്ലെങ്കിലും…

Read More

കൊല്ലത്ത് വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് യുവതികൾക്ക് ഗുരുതര പരിക്ക്. തൃശ്ശൂർ സ്വദേശിനി മനീഷ (25), കണ്ണൂർ സ്വദേശിനി സ്വാതി സത്യൻ (24) എന്നിവരാണ് അപകടത്തിൽപെട്ടത്. കൊല്ലം മേവറം മെഡിസിറ്റി ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് മനീഷ. എച്ച്.ആർ ജീവനക്കാരിയാണ് സ്വാതി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ്. എൻജിനിയറിങ് ലേഡീസ് ഹോസ്റ്റലിലായിരുന്നു അപകടം. മൂന്നാം നിലയിൽ പ്ലംബിങ് ജോലികൾക്കായി സ്ഥാപിച്ച ആൾത്തുളയുടെ മൂടി തകർന്നാണ് യുവതികൾ…

Read More

സ്വകാര്യ ബസ് മറി‍ഞ്ഞ് അപകടം; മുപ്പതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവസമയത്ത് വിദ്യാർത്ഥികളുൾപ്പെടെ മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. കാറിനേയും ബൈക്കിനേയും മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻറെ നില ഗുരുതരമാണ്.ബസിൽ നിന്നും ഇന്ധന ചോർച്ചയുണ്ടെങ്കിലും നിലവിൽ സാഹചര്യം…

Read More

സ്കൂൾ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചു രണ്ട് വിദ്യാർത്ഥികൾക്കും നിരവധി യാത്രികർക്കും പരിക്ക്.

തിരുവനന്തപുരം: സ്കൂൾ വണ്ടിയുടെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. രണ്ട് വിദ്യാർത്ഥികൾക്കും നിരവധി യാത്രികർക്കും പരുക്ക്. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന ബസ് നാവായിക്കുളം തട്ടുപാലത്ത് വച്ചാണ് വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാനിൽ ഇടിച്ചത്. വാനിൻ്റെ പിന്നിൽ ബസ് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൻ്റെ മുൻ ഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസ് ആണ് റോസ് ഡെയ്ൽ സ്കൂളിലെ വിദ്യാർത്ഥികൾ…

Read More

വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ടു. 13 കുട്ടികൾക്ക് പരിക്ക്

ആലക്കോട്: വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ടു. 13 കുട്ടികൾക്ക് പരിക്ക്. രയരോം പൊടിക്കാനത്ത് വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഇറക്കമിറങ്ങി വന്ന ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതിനെത്തുടർന്ന് റോഡരികിലെ പാറക്കല്ലിലും സമീപത്തുണ്ടായിരുന്ന മരത്തിലും ഇടിച്ച് നിൽക്കുകയായിരുന്നു. രയരോം സെന്റ് സെബാസ്റ്റ്യന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. വാഹനത്തിനുള്ളിൽ 17 വിദ്യാഥികളാണുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആർക്കും ഗുരുതര പരിക്കുകളില്ല. വാഹനം സ്ഥിരമായി…

Read More

കെ.എസ്.ആര്‍.ടി.സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ കെ.എസ്.ആര്‍.ടി.സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം മേപ്പാടത്ത് താമസിക്കുന്ന ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണന്‍റെ മകൻ 25 കാരനായ സൗരവ് കൃഷ്ണൻ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു അപകടം.

Read More

ഇരിഞ്ചയം സ്ഥിരം അപകട മേഖല,ബസ് വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു; നെടുമങ്ങാട് ഡിവൈഎസ്പി

        നെടുമങ്ങാട് : ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ മേഖല സ്ഥിരം അപകടം നടക്കുന്ന സ്ഥലമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി.റോഡിലെ വളവിൽ നിയന്ത്രണം വിട്ട് ബസ് ഒരുഭാഗം ചരിഞ്ഞ് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വലിയ തോതിൽ വളവുകളും തിരിവുകളുമൊക്കെയുള്ള ഒരു റോഡാണ് ഇത്. ബസിനുള്ളിൽ നിലവിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ജെസിബിയുടെ സഹായത്തോടെയാണ് ബസ് നിവർത്താൻ ശ്രമിക്കുന്നത്. കാട്ടാക്കടയിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുകയായിരുന്നവരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കടവിള സ്വദേശികളാണ്…

Read More

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയരുന്നത് പരിഭ്രാന്തിപരത്തി,   ഒഴിവായതു വൻ ദുരന്തം

തൃശൂര് : ഇരിങ്ങാലക്കുട സിവില് സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയില് നിന്നും പുക ഉയരുന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെയാണ് സംഭവം. പുക ഉയർന്നത് ശ്രദ്ധയിൽ പെട്ട ലോറി ഡ്രൈവർ ഉടനെ തന്നെ ബാറ്ററിയുടെയും ഡീസൽ ടാങ്കിലെയും ബന്ധങ്ങൾ വിച്ഛേദിച്ചതിനാൽ വൻദുരന്തം ഒഴിവായി. വാഹനത്തിൻ്റെ എഞ്ചിൻ്റെ ടർബോ ഭാഗം കത്തിയതാണ് അപകട കാരണം. ഉടനെ ഇരിങ്ങാലക്കുട ഫയർഫോഴ്സ് സ്ഥലം. അസി. സ്റ്റേഷൻ ഓഫീസർ കെ.പി സജീവൻ്റെ സംഘം എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. സംസ്ഥാന…

Read More

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ അപകടം.,യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

തൃശൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാലിന്യത്തിൽ അകപ്പെട്ട് യുവാവ്. മലപ്പുറം സ്വദേശി ഹരി (32) കാരനാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ നടത്തറ പഞ്ചായത്തിലെ ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബേക്കറി യൂണിറ്റിന് പിന്നിലെ സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഏകദേശം 12 അടി താഴ്ചയുള്ള ടാങ്കിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബ് മുകളിൽ നിന്ന് ഹരിയുടെ കാലിലേക്ക് വീഴുകയായിരുന്നു. ഇതോടെ കഴുത്തോളം സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ യുവാവ് മുങ്ങി. വേസ്റ്റ് പമ്പ് ചെയ്ത് മാറ്റിയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial