ഉത്തര്‍പ്രദേശില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 മരണം; 20 പേര്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 20പേര്‍ക്ക് പരിക്കേറ്റു.ടെമ്പോയിലുണ്ടായിരുന്നവരാണ് മരിച്ചത്.ബുലന്ദ്ഷഹറിലെ സലേംപൂര്‍ ഏരിയയില്‍ വെച്ചായിരുന്നു അപകടം. 25 പേരാണ് ടെമ്പോയില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ 10 പേരാണ് മരിച്ചത്.മറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്രമത്തിനിടെ, സ്വകാര്യ ബസ് ടെമ്പോയില്‍ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഇരുചക്രവാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; എറണാകുളത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരി മരിച്ചു

കൊച്ചി: എറണാകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് ദാരുണാന്ത്യം. ഫോർട്ട് കൊച്ചി സ്വദേശി പി.ജെ മേരിഷിനിയാണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ ലോറി തട്ടിയായിരുന്നു അപകടം ഉണ്ടായത്. ഇന്ന് ഉച്ചയോടെ തേവര ജങ്ഷനിൽ വച്ചായിരുന്നു സംഭവം. സംസ്ഥാന ആരോഗ്യ വകുപ്പിൽ പാർട് ടൈം സ്വീപ്പറായിരുന്നു. മേരിഷിനി സഞ്ചരിച്ച ഇരുചക്രവാഹനം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

ഒ എസ് അംബിക എംഎൽഎയുടെ മകൻ വാഹന അപകടത്തിൽ മരണപ്പെട്ടു

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ  മൂത്ത മകൻ വി വിനീത് വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് പുലർച്ചെ  പള്ളിപ്പുറത്ത്  വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്.ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം .ഇന്ന് രാവിലെ രാവിലെ 5 .30 നാണ് അപകടമുണ്ടായത്. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വിനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് കെ വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി…

Read More

നിയന്ത്രണംവിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്ക്

കൊല്ലം: വൈദ്യുതപോസ്റ്റ് ഇടിച്ചുതകര്‍ത്ത് ആംബുലന്‍സ് തലകീഴായി മറിഞ്ഞ് അപകടം. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി വടിമുക്ക് ജങ്ഷന് സമീപത്തായിരുന്നു സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റുകളിലിടിച്ച ശേഷം റോഡില്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് ആംബുലന്‍സ് ഉയര്‍ത്തിയത്.

Read More

ഷൂട്ടിങ്ങിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകനും സംഗീത് പ്രതാപിനും പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അർജുൻ അശോക് ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 1.30ഓടെയാണ് കൊച്ചി എം.ജി റോഡിൽ അപകടമുണ്ടായത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാറോടിച്ചിരുന്നത്. പരിക്കുകൾ ഗുരുതരമല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം…

Read More

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് അപകടം; അടിമാലിയിൽ യുവാവിന് ദാരുണാന്ത്യം

അടിമാലി: ബൈസൺവാലി സ്കൂൾ പടിക്കു സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മുട്ടുകാട് കാക്കാക്കട പൊന്മലശേരിൽ ചന്ദ്രന്റെ മകൻ അനന്തു(20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ആണ് അപകടം. അനന്തു സഞ്ചരിച്ച ബൈക്ക് ബൈസൺവാലി സ്കൂൾ പടിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇലക്ട്രിക്കൽ ജോലികൾ ചെയ്തുവന്നിരുന്ന അനന്തു ബൈസൺവാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു…

Read More

സ്കൂട്ടറിൽ കാർ തട്ടി, പിന്നാലെ ശരീരത്തിലൂടെ പിക്കപ്പ് വാൻ കയറിയിറങ്ങി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം വാഴക്കുളത്ത് പിക്കപ്പ് വാൻ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. മാറമ്പിള്ളി എംഇഎസ് കോളജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി റെയ്‌സ ഫാത്തിമ (20) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കോളജിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാർഥിനി ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് ഒരു കാർ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങി. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കിഴക്കഞ്ചേരി വക്കാല ബോസിൻറെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം. പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ബൈക്കിടിച്ച് റോഡിലേക്ക് വീണു; പിന്നാലെ വന്ന ആംബുലൻസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

       തിരുവനന്തപുരം : വാഹനാപകടത്തിൽ പെട്ട് റോഡിൽ വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) വിനാണ് ദാരുണ മരണം സംഭവിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡിൽ വീഴുകയായിരുന്നു. തുടർന്ന് തൊട്ടുപിന്നാലെ വന്ന ആംബുലൻസ് അന്തുവിന്റെ ശരീരത്തിൽ കയറിയിറങ്ങിയാണ് അപകടമുണ്ടായത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. അപകടത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

Read More

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അച്ഛനും മകനും മരിച്ചു, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകന്‍ യാസിന്‍ (10) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി നെല്ലൂന്നി വളവില്‍ വച്ചായിരുന്നു അപകടം. നവാസിന്റെ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് വീണു. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല. അപകടത്തില്‍ നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാന്‍, ഫാത്തിമ എന്നിവരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial