കൊച്ചിയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കൊച്ചി: മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ…

Read More

കടവരാന്തയിലിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി പിക്കപ്പ് ലോറി; 2 മരണം, 3 പേർക്ക് പരിക്ക്; ഒഴിവായത് വൻദുരന്തം

         കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കടവരാന്തരയില്‍ ഇരിക്കുകയായിരുന്ന കൂടരഞ്ഞി സ്വദേശികളായ ജോണ്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണാപകടം. മലയോരമേഖലയായ കൂടരഞ്ഞി കുളിരാമുട്ടിയില്‍ പതിവായി രാവിലെ ആളുകള്‍ കൂടിച്ചേരാറുള്ള കടയിലേക്കാണ് ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ലോറി ഇടിച്ചു കയറിയത്. വളം ചാക്ക് കയറ്റി വരികയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ട് ആളുകള്‍ക്ക് നേര്‍ക്ക് ഇടിച്ചുകയറുകയായിരുന്നു. കടയുടെ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു. കൂടരഞ്ഞി…

Read More

കോട്ടയത്ത് സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്കിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

      കോട്ടയം : കോട്ടയത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് അപകടം ഉണ്ടായത്. കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അമൽ ജ്യോതി എൻജിനീയറിങ് കോളജിലാണ് വിദ്യാർത്ഥി പഠിക്കുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശിയാണ് അമൽ. അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ്…

Read More

ബൈക്ക് തെന്നി മറിഞ്ഞ് അപകടം: പൊന്നാനി സ്വദേശി മരണപ്പെട്ടു

പൊന്നാനി:  ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാപ്പാളി നൂറി മദ്രസ്സക്ക് മുൻവശം ഇന്നലെ രാത്രി 9.15 ഓടെയാണ് ബൈക്ക് തെന്നി വീണ് അപകടം ഉണ്ടായത്. KKB പച്ചക്കറികടയിലെ കോയയാണ് മരണപ്പെട്ടത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ പൊന്നാനി വണ്ടിപേട്ട സ്വദേശി പുതുവീട്ടിൽ കോയ എന്നയാളെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കെൻസ് ഐ.സി.യു ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക്…

Read More

സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; അമ്മ പരിക്കുകളോടെ രക്ഷപെട്ടു

കോട്ടയം: യുവതിയും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറിൽ ക്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കറുകച്ചാൽ കൂത്രപ്പള്ളി തട്ടാരടിയിൽ ജോർജിന്റെ മകൾ നോയൽ (20) ആണ് മരിച്ചത്. നോയലിന്റെ അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി -വാഴൂർ റോഡിൽ കറുകച്ചാൽ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലിൽനിന്ന് സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു സംഭവം.

Read More

പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കാര്‍ഡ് ബോര്‍ഡ്

     ബീഹാർ : ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന്റെ ഒടിഞ്ഞകാലില്‍ പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കെട്ടിവച്ചത് കാര്‍ഡ്ബോര്‍ഡ്. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ നിതീഷ് കുമാറാണ് മിനാപ്പൂരിലെ പ്രാഥമിക ആശുപത്രിയില്‍ ചികിത്സതേടിയത്. അവിടെ വച്ചാണ് പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടിവച്ചത്. പിന്നീട് യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഡോക്ടര്‍മാരും ആരും വന്ന് നോക്കിയില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ കാര്‍ഡ് ബോട്ട് കെട്ടിവെച്ച് വാര്‍ഡില്‍ കിടക്കുന്ന…

Read More

ശാസ്താംകോട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊല്ലം: ശാസ്താംകോട്ടയിൽ ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തട്ടുവിള കിഴക്കതിൽ റോബർട്ട് അണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും ബൈക്കിൽ എത്തിയ രാജഗിരി വാറുതുണ്ടിൽ അലൻ, സുഹൃത്ത് സിബിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സിബിൻ അലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും അലൻ സ്വകര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Read More

തിരൂരിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരൂർ: പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ആണ് സംഭവം.തൃപ്രങ്ങോട് കുട്ടമ്മാക്കില്‍ സ്വദേശി നെടുവഞ്ചേരി (പടിഞ്ഞാറയില്‍) മൊയ്തീന്‍ മകന്‍ ഫായിസ് (24) ആണ് തിരൂര്‍ പൂക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.തിരൂരിൽ നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിൻഹാജ് ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിലയിൽ ഫായിസിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം കുട്ടമാക്കിൽ…

Read More

ദേശീയപാതയ്ക്ക് വേണ്ടിയെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ: കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. പിലാത്തറയിൽ ദേശിയപാതയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിലാണ് യുവാവ് വീണത്. കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. എം.ജി.എം കോളേജ് കവലയിൽ ഹൈവെ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച സർവ്വീസ് റോഡിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റിയാസ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു

Read More

കെഎസ്ആർടിസി ലോ ഫ്ലോർ ബസ് നിയന്ത്രണം വിട്ട് ഇിച്ചുകയറി മൂന്നു പേർക്ക് പരിക്ക്; ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു

തൃശ്ശൂർ: തൃശ്ശൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം വിട്ട് ഇടിച്ചുകയറിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമതകർത്തു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial