കോട്ടയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് തിരുവാതുക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കീഴ്മേൽ മറിഞ്ഞപകടം. ഓട്ടോയിൽ സഞ്ചരിച്ച യുവാവ് മരിച്ചു. വൈക്കം സ്വദേശി ഷഹബാസാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. തിരുവാതുക്കൽ ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി 11.15-നായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും റോഡിലേക്ക് തെറിച്ചു വീണു. കൺട്രോൾ റൂമിൽ നിന്ന് പോലീസെത്തിയാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തിച്ചത്.

Read More

പാലക്കാട് കരകവിഞ്ഞൊഴുകുന്ന കനാലിലേക്ക് സ്‌കൂൾ ബസ് മറിഞ്ഞു; 20 വിദ്യാർത്ഥികൾക്ക് പരിക്ക്

പാലക്കാട് ആലത്തൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. എഎസ്എംഎം ഹയർസെക്കൻഡറി സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ആലത്തൂർ കാട്ടുശ്ശേരിയിൽ വച്ചായിരുന്നു അപകടം. സ്‌കൂൾ വിട്ട് മടങ്ങുന്നതിനിടെ വഴിയരികിലെ കനാലിലേക്ക് ബസ് മറിയുകയായിരുന്നു. 20 വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് കുട്ടികളെ ബസിൽ നിന്ന് പുറത്തെടുത്തു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പ്രദേശേത്ത് ശക്തമായ മഴയും കാറ്റും നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. കനാൽ കരവിഞ്ഞൊഴുകിയിരുന്നു. ഇതിലേക്കാണ് ബസ് മറിഞ്ഞത്. വൻ…

Read More

തിരുവനന്തപുരത്ത് സ്കൂട്ടറിനുപിന്നിൽ ലോറിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

       തിരുവനന്തപുരം : തിരുവല്ലത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പൂന്തുറ ആലുകാട് സ്വദേശി ബി. ബീന(55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കോവളം-തിരുവല്ലം ബൈപാസിൽ വാഴമുട്ടം സിഗ്നൽ ജങ്ഷനിലായിരുന്നു അപകടം. ഭർത്താവ് അജയനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്നു ബീന. വാഴമുട്ടം സിഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന്, തെറിച്ചുവീണ ബീനയുടെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു. ഭർത്താവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറി ഓടിച്ചിരുന്നു തമിഴ്നാട് സ്വദേശി ഇസക്കി…

Read More

കെ.എസ്.ആർ.ടി.സിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

         തിരുവനന്തപുരം : എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. വർക്കല പാലച്ചിറ അൽ ബുർദാനിൽ സുൽജാൻ(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വർക്കല കോക്കാട് ദേവീകൃപയിൽ ദീപുദാസ്(25), സമീർ മൻസിലിൽ സുധീർ(25) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സുധീറിന്റെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിൽ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. പ്രവാസിയായ സുൽജാൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്….

Read More

കുവൈറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു. ഇന്ന് രാവിലെ 7ന് വേ റിങ് റോഡില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഇന്ത്യക്കാരായ ആറ് പ്രവാസികള്‍ മരിച്ചത്.മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അബ്‌ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിങ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ബീഹാർ, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. ഇതിൽ 2 പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ…

Read More

പൈപ്പ്ലൈനിന് എടുത്ത കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ടിപ്പറിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

     ആലപ്പുഴ : ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി റോഡിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നൂറനാട് പടനിലം സ്വദേശി ചന്ദ്രിക(52)യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി ടിപ്പറിൽ കുരുങ്ങുകയായിരുന്നു. കെപി റോഡിൽ കരിമുളയ്ക്കൽ ജംഗ്ഷനിൽ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ അതേ ദിശയിൽ വരികയായിരുന്ന ടിപ്പറിൽ കുരുങ്ങി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്. എസ്എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാര്‍ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നെടുവത്തൂര്‍ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ

Read More

വെൺപാലവട്ടം അപകടം സഹോദരി സിനിക്കെതിരെ കേസെടുത്തു;ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ്

തിരുവനന്തപുരം:തിരുവനന്തപുരം വെൺപാലവട്ടത്ത് സ്കൂട്ടറിൽ നിന്നും വീണ് സിമി എന്ന യുവതി മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ച സഹോദരി സിനിക്കെതിരെ കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തിൽ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെൺകുഞ്ഞും സിനിയും ചികിത്സയിലാണ്. ദീർഘദൂര യാത്രയായിരുന്നു ഇതെന്ന് ഇവരുടെ മൊഴിയിൽ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. രാവിലെ വെള്ളാർ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും കുട്ടിയും ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തത്….

Read More

മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകൾക്കും സഹോദരിക്കും പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശിനി സിമിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സിമിയുടെ മകൾ ശിവന്യ (3) സഹോദരി സിനി (32) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ സിമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ സിമിയുടെ മരണം സം‌ഭവിച്ചത്.സ്കൂട്ടർ നിയന്ത്രണം തെറ്റി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പേട്ട പൊലീസ് അപകടവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു. കൊല്ലത്ത് മരണാനന്തര ചടങ്ങിന്…

Read More

നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; കർണാടകയിൽ രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

         ബെംഗളൂരു : കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കിൽ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial