
വയനാട്ടിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് അപകടം; 19 വിദ്യാർത്ഥികൾക്കും 3 സ്റ്റാഫിനും പരിക്ക്
വയനാട്: വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് അപകടം. വയനാട് വരയാല്‍ കാപ്പാട്ടുമലയിലാണ് സ്‌കൂള്‍ ബസ്നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് തോട്ടത്തിലേക്ക് കയറി കവുങ്ങില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. 19 വിദ്യാര്‍ത്ഥികള്‍ക്കും ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് സ്റ്റാഫിനും അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.