
ഷൂട്ടിങ്ങിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകനും സംഗീത് പ്രതാപിനും പരിക്ക്
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അർജുൻ അശോക് ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 1.30ഓടെയാണ് കൊച്ചി എം.ജി റോഡിൽ അപകടമുണ്ടായത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാറോടിച്ചിരുന്നത്. പരിക്കുകൾ ഗുരുതരമല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം…