Headlines

നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം; പ്രതികൾ നൽകിയ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി പ്രതികൾ നൽകിയ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. ഹൈക്കോടതിയാണ് അപ്പീൽ പരിഗണിക്കുന്നത്. പൾസർ സുനിയടക്കം കേസിൽ ശിക്ഷിക്കപ്പെട്ട 6 പ്രതികളുടെ അപ്പീലിലാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേൾക്കുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ അപ്പീലിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും നടിയുടെ അഭിഭാഷകനും എതിര്‍ക്കും. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ആണ് നടിക്കായി ഹാജരാക്കുക. ശിക്ഷാവിധി മരവിപ്പിക്കുന്നതില്‍ വാദം പൂര്‍ത്തിയായാല്‍ ഉടൻ ഹൈക്കോടതിയുടെ തീരുമാനം വരും കേസില്‍…

Read More

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും കോടതി വിമര്‍ശനമുന്നയിച്ചു. കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളതെന്നും ഉറങ്ങുകയാണ് പതിവെന്നും കോടതി വിമര്‍ശിച്ചു. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും…

Read More

ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; 1,711 പേജുള്ള വിധിപ്പകർപ്പ് പുറത്ത്

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ പൂർണ്ണരൂപം പുറത്തുവന്നു. 1,711 പേജുകളുള്ള വിധിന്യായമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറത്തുവിട്ടത്. ‘ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ’ എന്ന ശ്രദ്ധേയമായ പരാമർശം വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ കേസിൽ ഒരു ഗൂഢാലോചന നടന്നതിന് വേണ്ടത്ര തെളിവുകൾ ഇല്ലെന്നാണ് വിധിപ്പകർപ്പിൽ കോടതി ചൂണ്ടിക്കാണിക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്, ട്രയൽ കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങളും വിധിന്യായത്തിൽ നിഷേധിക്കപ്പെടുന്നു. ഒമ്പതാം പ്രതിയായ മേസ്തിരി സനൽ, ജയിലിൽ…

Read More

നടിയെ ആക്രമിച്ച കേസിലെ വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരിഗണിച്ച വകുപ്പ് (376ഡി) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവ് മാത്രമേ പ്രതികള്‍ക്ക് നല്‍കിയിട്ടുള്ളൂ എന്ന് പ്രൊസിക്യൂഷൻ കോടതിക്ക് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 20 വർഷം കഴിഞ്ഞാല്‍ എത്ര വര്‍ഷം വേണമെങ്കിലും കോടതിക്ക് വിധിക്കാം. 20 വര്‍ഷം എന്നത് പാര്‍ലമെന്റ് നിഷ്കര്‍ഷിച്ച ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. അത് നല്‍കാതിരിക്കാൻ കോടതിക്ക് കഴിയില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അത് കോടതിയുടെ ഔദാര്യമല്ല. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയാണിതെന്നും അദ്ദേഹം…

Read More

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച്‌ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച്‌ കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത് ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പള്‍സർ സുനിക്ക് ഐടി ആക്‌ട് പ്രകാരം അഞ്ച് വർഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. എറണാകുളം പ്രിൻസിപ്പല്‍…

Read More

നടിയെ കൂട്ടബലാത്സംഗം ചെയ് കേസ്; വിധി ചോർന്നു

നടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിലെ വിധി പ്രസ്‌താവം ചോർന്നതായി വെളിപ്പെടുത്തൽ. കോടതി വിധി പ്രസ്താവിക്കും മുൻപ് തന്നെ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനു ഒരു ‘ഊമക്കത്ത്’ ലഭിച്ചിരുന്നു. കത്തിൽ പരാമർശിച്ചിട്ടുള്ളതുപോലെയായിരുന്നു ഒരാഴ്ചയ്ക്ക് ശേഷം 3 പ്രതികൾ കുറ്റവിമുക്തരും ആറുപേർ കുറ്റക്കാരുമെന്ന വിധി വന്നത്. ഇത്രയും ഗുരുതരമായ പിഴവിൽ വിധിയുടെ സത്യസന്ധതയ്ക്ക് കളങ്കം ഉണ്ടായി എന്നാണ് വിലയിരുത്തൽ

Read More

ദിലീപിന് അനുകൂലമായി മൊഴി നൽകിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് സ്ഥലവും നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു; കേസിലെ സാക്ഷി ജിൻസ്

കൊച്ചി: ദിലീപിന് അനുകൂലമായി മൊഴി നൽകിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് സ്ഥലവും നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ താൻ മൊഴി കൊടുത്തപ്പോൾ പ്രോസിക്യൂട്ടർ ഒഴികെ എല്ലാവരും പരിഹസിച്ച് ചിരിക്കുകയാണ് ചെയ്തതെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷി ജിൻസ് എന്ന ജിൻസൺ പറഞ്ഞു. ‘വെറുതെ സത്യം വിളിച്ചുപറയുക എന്നതല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന് അന്ന് തന്നെ ധാരണയുണ്ടായിരുന്നു.എന്നാൽ അതിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. സൗഹൃദപരമായ രീതിയിൽ ഭീഷണിയുണ്ടായി. ദിലീപിനെതിരെ നിൽക്കരുത് എന്ന് രാമൻപിള്ള വക്കീൽ വഴി പറഞ്ഞു എന്ന…

Read More

നടിയെ ആക്രമിച്ച കേസ് ദിലീപിനെ വെറുതെ വിട്ടു; പൾസർ സുനി അടക്കമുള്ള ആറു പ്രതികൾ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ…

Read More

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മണികണ്ഠന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഡിസംബര്‍ എട്ടിന് വിധി…

Read More

നടിയെ ആക്രമിച്ച കേസിൽ ഉത്തരവ് ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്.എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial