എയർടെൽ 5ജി: ഹോട്ട്‌സ്‌പോട്ടിന് പുതിയ നിയന്ത്രണമോ?
എയർടെൽ 5ജി ഉപയോക്താക്കൾക്കിടയിൽ അൺലിമിറ്റഡ് ഡാറ്റ ഹോട്ട്‌സ്‌പോട്ട് വഴി പങ്കിടുന്നതിൽ ആശയക്കുഴപ്പം. ഹോട്ട്‌സ്‌പോട്ട് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും എയർടെൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് നയപരമായ മാറ്റമാണോ സാങ്കേതിക തകരാറാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലാതെ ഉപയോക്താക്കൾ ആശങ്കയിലാണ്._ രാജ്യത്തെ എയർടെൽ 5ജി ഉപയോക്താക്കൾക്കിടയിൽ പുതിയ ആശയക്കുഴപ്പം സൃഷ്‍ടിച്ച് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. മൊബൈൽ ഹോട്ട്‌സ്‌പോട്ട് വഴി മറ്റ് ഉപകരണങ്ങളിലേക്ക് ഇന്റർനെറ്റ് പങ്കിടുമ്പോൾ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്നില്ലെന്നാണ് നിരവധി ഉപയോക്താക്കൾ പരാതിപ്പെടുന്നത്….

