അരിയിൽ ഷുക്കൂർ വധക്കേസ് വിധി നവംബർ 12 ന്; പി ജയരാജനും ടിവി രാജേഷും പ്രതികൾ
കൊച്ചി: കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി. എം എസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20 നായിരുന്നു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ്…

