Headlines

ലൈംഗിക പീഡനക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കറുകച്ചാൽ : വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര മൗണ്ട് വില്ലയിൽ ,(ഇരട്ട പള്ളിക്കൂടം ഭാഗത്ത് ആശിർവാദ് വീട്ടിൽ ഇപ്പോൾ താമസം) ജോസ് എന്ന് വിളിക്കുന്ന മാത്യു കെ ഫിലിപ്പ് (59) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് വീട്ടമ്മയുടെ പേരിലുള്ള സ്ഥലവും, വീടും തന്റെ പേരിലേക്ക് മാറ്റണമെന്ന് തെറ്റിദ്ധരിപ്പിച്ച് എഴുതി വാങ്ങിയതിനു ശേഷം ഇത് തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലതവണകളിലായി…

Read More

കുന്നംകുളത്ത് ഉത്സവത്തിനിടെ രണ്ടു പേരെ കുത്തിപ്പരിക്കേൽപ്പിച്ച കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

കുന്നംകുളം: ചിറളയത്ത് ഉത്സവത്തിനിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരായ മൂന്നുപേർ അറസ്റ്റിൽ. വൈശേരി പുലിക്കോട്ടിൽ വീട്ടിൽ നബു (25), പടിഞ്ഞാറെ അങ്ങാടി പനയ്ക്കൽ വീട്ടിൽ ജെറിൻ (27), വൈശേരി പുലിപറമ്പിൽ വീട്ടിൽ ജനീഷ് (24) എന്നിവരെയാണ് കുന്നംകുളം എസ്എച്ച്ഒ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചിറളയം ചെറുശേരി വീട്ടിൽ ഷൈൻ സി ജോസ്, ചിറളയം സ്വദേശി ലിയോ എന്നിവരെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ബുധനാഴ്ച ആശുപത്രിയിലെത്തി മടങ്ങിയ പ്രതികളെ പൊലീസ്…

Read More

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മുണ്ടക്കയം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വലിയവീട്ടിൽ സനൂപ് വി.എസ് (37) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി കോരുത്തോട് അമ്പലക്കുന്ന് സ്വദേശിയായ യുവാവിനെ കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വെച്ച് കല്ല് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ സഹോദരനെയും ഇയാൾ ആക്രമിച്ചു. ഇവര്‍ തമ്മില്‍ പണിക്കൂലി സംബന്ധമായ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാൾ യുവാവിനെ…

Read More

ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മ അറസ്റ്റിൽ

ഹൈദരാബാദ്: വീട്ടിൽ ആളില്ലാത്ത നേരത്ത് ആൺസുഹൃത്തിനെ വിളിച്ചുവരുത്തിയതിനെ തുടർന്ന് 19കാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. അമ്മയായ ജങ്കമ്മയാണ് അറസ്റ്റിലായത്.ജങ്കമ്മ ജോലി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെയും ആൺസുഹൃത്തിനെയും ഒരുമിച്ചു കണ്ടത്. അമ്മയെ കണ്ടയുടൻ പെൺകുട്ടി സുഹൃത്തിനെ പറഞ്ഞയച്ചു.തുടർന്നുണ്ടായ ചോദ്യം ചെയ്യലിനിടെയാണ് ഭാർഗവിയെ കഴുത്തിൽ സാരി മുറുക്കി ജങ്കമ്മ ശ്വാസംമുട്ടിച്ചു കൊന്നത്. ഭാർഗവിയുടെ ഇളയ സഹോദരനാണ് വിവരം പൊലീസിനോട് പറഞ്ഞത്. അമ്മ സഹോദരിയെ മർദിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പറഞ്ഞത്. ഭാർഗവിക്ക് വിവാഹം ആലോചിക്കുന്ന തിരക്കിലായിരുന്നു കുടുംബം.

Read More

സ്വിറ്റ്സർലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി;നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

ബത്തേരി: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി, താന്നിതെരുവ് സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജിനെ കൊല്ലത്ത് നിന്നും പിടികൂടി. എറണാംകുളം സ്വദേശി നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജ് (56)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച ചാത്തന്നൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് സംസ്ഥാനത്ത് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. 2021, സെപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് 3,04,200 രൂപ പല തവണകളിലായി പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് ബാങ്ക്…

Read More

ഐസ്ക്രീമിലേക്ക് സ്വയംഭോഗം; വീഡിയോ വൈറൽ, കച്ചവടക്കാരൻ അറസ്റ്റിൽ

ഐസ്ക്രീമിലേക്ക് സ്വയംഭോഗം ചെയ്യുന്ന അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കച്ചവടക്കാരൻ അറസ്റ്റിൽ. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ കലുറാം കുർബിയണ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കച്ചവടക്കാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഐപിസി 294-ാം വകുപ്പ് അനുസരിച്ചാണ് നടപടി

Read More

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

എറണാകുളം: ഇടപ്പള്ളിയിൽ നടുറോഡിൽ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. എറണാകുളം സ്വദേശി അഷൽ ആണ് ഭാര്യ നീനുവിനെ ആക്രമിച്ചത്. അഷൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നീനു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്കൂട്ടറിലെത്തിയ ആർഷൽ കളമശേരി എകെജി റോഡിൽ വച്ചാണ് നീനുവിനെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ആറുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ…

Read More

ഇൻസ്റ്റഗ്രാം, ടെലിഗ്രാം വഴി ലിങ്ക് നൽകി ടാസ്‌ക്; പൂർത്തിയാക്കിയാൽ പണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിയ്ക്ക് നഷ്ടമായത് 29 ലക്ഷം, പ്രതി പിടിയിൽ

കോഴിക്കോട്: സോഷ്യൽ മീഡിയ കേന്ദ്രികരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. ആതിര എന്ന യുവതി നൽകിയ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാം , ടെലിഗ്രാം വഴി ലിങ്ക് അയച്ചുനൽകി ടാസ്‌ക് പൂർത്തിയാക്കിയാൽ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇതുവഴി യുവതിക്ക് 29 ലക്ഷം രൂപ ആണ് നഷ്ടമായത്. ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്ന്…

Read More

ചെങ്ങന്നൂരില്‍ രാസലഹരി വില്പന: സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ പിടിയില്‍

ചെങ്ങന്നൂര്‍: രാസലഹരി വില്പനയ്‌ക്കെത്തിയ സംഘത്തെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളാണ് പിടിയിലായത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വര്‍ഗ്ഗീസ് (27), സഹോദരന്‍ ജൂവല്‍ വര്‍ഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്…

Read More

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷ് (ജിത്തു-39) ആണ് പിടിയിലായത്. വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് പണം കട്ടാൻ ശ്രമിക്കുകയായിരുന്നു. വെളിയനാട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്. താൻ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് ലോൺ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial