വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയും കഞ്ചാവും പിടികൂടി; തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശി അബിൻ സി.ബി (26 വയസ്സ് ), തിരുവനന്തപുരം ചൂഴമ്പാല സ്വദേശി ജിതിൻ (26), നെടുമങ്ങാട് കരിപ്പൂർ സ്വദേശി അഖിൽ (26) എന്നിവരാണ് പൊലീസാണ് പിടിയിലായത്. ഇവരിൽ നിന്നും 1.056 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ് എന്നിവ ആണ് പിടികൂടിയത്. കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത് നിന്നാണ് എക്സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി സർക്കിൾ…

