Headlines

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; തൊടുപുഴയിൽ യുവാവ് അറസ്റ്റിൽ

തൊടുപുഴ: വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്ത് തൊടുപുഴ പോലീസ്. വണ്ണപുറം ദര്‍ഭത്തൊട്ടി വേലംപറമ്പില്‍ ജോബി ജോസഫിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്‍തത്. തൊടുപുഴ സ്വദേശിയാണ് പരാതി നൽകിയത്. തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തി വരികയായായിരുന്നു ജോബി. ഒരു വര്‍ഷം മുമ്പ് യുകെയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് മൂന്നു ലക്ഷം രൂപ പരാതിക്കാരനില്‍ നിന്നും ജോബി വാങ്ങിയത്. ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തുക തിരികെ ചോദിച്ചെങ്കിലും…

Read More

കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തേക്കുതോട് സ്വദേശി അനീഷ് (35) ആണ് പിടിയിലായത്. കാഴ്ചപരിമിതിയുള്ള പെൺകുട്ടിയേയും കുടുംബത്തെയും സഹായിക്കാം എന്ന് വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു

Read More

മോർഫ് ചെയ്ത ഫോട്ടോകൾ അയച്ച് യുവതിയെ ഭീഷണിപ്പെടുത്തി; പലതവണയായി പണം തട്ടിയ സംഘം പിടിയിൽ

എടക്കര: എടക്കര സ്വദേശിനിയായ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി പലതവണയായി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. ഓൺലൈൻ തട്ടിപ്പുകാരായ മൂന്ന് യുവാക്കളാണ് പിടിയിലായത്. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങൽ സ്വദേശികളായ തെക്കേ മനയിൽ അശ്വന്ത് ലാൽ (23), തയ്യൽ കുനിയിൽ അഭിനാഥ് (26), കോഴിപ്പറമ്പത്ത് സുമിത് കൃഷ്ണൻ (21) എന്നിവരെയാണ് എടക്കര പോലീസ് ഇൻസ്പെക്ടർ എസ്. അനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ സൈബർ കാർഡ് എന്ന ആപ്പിലൂടെ 4000 രൂപ…

Read More

ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം:ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ താഹ ബീച്ച് ഭാഗത്ത് കോളിക്കനകത്ത് വീട്ടിൽ ബഷീർ (48) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് ഏറ്റുമാനൂർ സ്വദേശിയായ യുവാവിനോട്, ഓൺലൈൻ മാധ്യമം മുഖേന വീട്ടിലിരുന്ന് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്ത്, പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇയാളിൽ നിന്നും പലതവണകളായി 17 ലക്ഷത്തി അൻപത്തിയെണ്ണായിരം രൂപ…

Read More

മദ്യപാനത്തിനിടായിലുണ്ടായ വാക്കുതര്‍ക്കം : സുഹൃത്തിനെ
കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോട്ടയം : മദ്യപാനത്തിനിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തികുത്തില്‍ കലാശിച്ചു . ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട വട്ടക്കയം ഭാഗത്തുള്ള അണ്ണാമലപ്പറമ്പിൽ വീട്ടിൽ അഫ്സൽ എ.കെ(40) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ബാറിൽ ഒരുമിച്ചു മദ്യപിക്കുകയും മദ്യലഹരിയിൽ ഉണ്ടായ വാക്ക്തർക്കത്തെ തുടർന്ന് ബാറിന് വെളിയിൽ വരികയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിക്കുകയും, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആയിരുന്നു. തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തുകയും ഇയാളെ…

Read More

തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; പൊലീസുകാരനും പൂജാരിയും പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച പൂജാരിയും കൂട്ടാളിയായ പൊലീസുകാരനും പിടിയിൽ. വിവാഹം കഴിക്കാൻ ശ്രമിച്ചത് പൂജാരിയും ജ്യോത്സ്യനും കേശവദാസപുരം സ്വദേശിയുമായ എസ് ശ്യാമാണ്. കൂട്ടാളിയും തിരുവനന്തപുരം റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരനുമായ സുധീറും പിടിയിലായി. സംഘത്തിൽ ഷജില എന്ന യുവതിയും ഷനീഫ എന്ന മറ്റൊരാളുമുണ്ട്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ്ച രാവിലെ പേരൂർക്കടയിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പൊലീസ് പിടികൂടി. വിവാഹമോചിതയായ യുവതിയെ…

Read More

തിരുവല്ലയിൽ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവല്ല: പതിനാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് സൈനിക ഉദ്യോഗസ്ഥനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് റെജിമെൻ്റിലെ നായിക് സുബൈദാറായ തിരുവല്ല നന്നൂർ പുത്തൻകാവ് മലയിൽ വാഴയ്ക്കാമലയിൽ എസ്. രതീഷ് (40) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി വെള്ളം കുടിക്കാൻ എന്ന വ്യാജേനെ അടുക്കളയിൽ എത്തിയ രതീഷ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. കുതറി മാറാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വീണ്ടും ബലമായി…

Read More

അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മൂന്നുപേർ പിടിയിലായ സംഭവത്തിൽ വഴിത്തിരിവ്

മുഖ്യ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന തമിഴ് ചലച്ചിത്ര നിർമ്മാതാവ് ജാഫർ സാദിക്കിനെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും നാർക്കോട്ടിക് കൺട്രോൾ ബോർഡും ചേർന്ന് അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനായ തമിഴ് സിനിമാ നിർമാതാവിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ പേരോ മറ്റുവിവരങ്ങളോ നേരത്തെ പുറത്തുവിട്ടിരുന്നില്ല. രണ്ടാഴ്ചയിലേറെയായി നടത്തിയ തിരച്ചിലിനൊടുവിലാണ് ജാഫർ സാദിക്ക് ശനിയാഴ്ച പിടിയിലായത്. ഫെബ്രുവരി 15-ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റമിൻ നിർമിക്കുന്നതിന് ആവശ്യമായ സ്യൂഡോഎഫഡ്രിനുമായിട്ടാണ് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പശ്ചിമ ഡൽഹിയിലെ ഗോഡൗണിൽനിന്ന്…

Read More

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കിടങ്ങൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കിഴക്കേകൂടല്ലൂർ ഭാഗത്ത് വള്ളോപ്പള്ളി വീട്ടിൽ ബൈജു സി.കെ (50) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, ഇവരുടെ ദൃശ്യങ്ങൾ കൈക്കലാക്കി സമൂഹമാധ്യമത്തിലൂടെ പലർക്കും അയച്ചു നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കിടങ്ങൂർ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റ്റി. സതികുമാർ, എസ്.ഐ സുധീർ പി.ആർ, സി.പി.ഓ അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ്…

Read More

വഴിചോദിക്കാനെന്ന വ്യാജേന എത്തി പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം: യുവാവ് പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ചന്ദനത്തോപ്പ് കുഴിയം ഹരീഷ് ഭവനിൽ ഹരീഷ് ആണ് പിടിയിലായത്. ട്യൂഷനു പോകാനായി നിൽക്കുകയായിരുന്ന പെൺകുട്ടിക്കു മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയ പ്രതി നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുക്കാർ നൽകിയ പരാതിയിലാണ് കിളികൊല്ലൂർ പൊലീസ് കേസെടുത്തത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial