ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ  അറസ്റ്റിൽ.

തിരുവനന്തപുരം: ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റിൽ. കാസർകോട് സ്വദേശി ഹസ്ബുക്ലയെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. വിഴിഞ്ഞം സ്വദേശി അക്ബർഷായ്ക്കും സുഹൃത്തിനും ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 58,200 രൂപ തട്ടിച്ച കേസിൽ പിടിയിലായി. ട്രെയിനിൽ മാത്രം സഞ്ചരിക്കുകയും സ്റ്റേഷനിൽ കിടന്നുറങ്ങുകയും ചെയ്തിരുന്നതിനാൽ പോലീസിന് വെല്ലുവിളിയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയാളെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലെ വിവിധ…

Read More

പടക്കകടയുടെ ലൈസൻസ് പുതുക്കാൻ 3000 രൂപ; വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ

കണ്ണൂർ: ലൈസൻസ് പുതുക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപയാണ് തഹസിൽദാർ കൈക്കൂലിയായി വാങ്ങിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് പടക്കക്കട ഉടമ വിജിലൻസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വിജിലൻസ് കെണിയൊരുക്കുകയായിരുന്നു. തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു.

Read More

പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർത്ഥി; ആൾമാറാട്ടം നടത്തി പ്ലസ് വൺ പരീക്ഷയെഴുതിയ വിദ്യാർത്ഥി അറസ്റ്റിൽ

നാദാപുരം: പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ. കോഴിക്കോട് നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിടെയാണ് വിദ്യാർത്ഥി ആള്‍മാറാട്ടം നടത്തിയത്. മുചുകുന്ന് സ്വദേശി മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. പരീക്ഷ എഴുതേണ്ടിയിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പകരമാണ് ബിരുദ വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്. ബിരുദ വിദ്യാർത്ഥിയായ കെ മുഹമ്മദ് ഇസ്മയിലിനെ പോലീസ് അറസ്റ്റ് ചെയ്തു. കടമേരി ആര്‍.ഇ. സി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടന്ന പരീക്ഷക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസിലായത്….

Read More

വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി  പാമ്പുപിടുത്തക്കാരൻ പിടിയിൽ

മലപ്പുറം: വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി വഴിക്കടവ് സ്വദേശിയായ മുൻ പാമ്പുപിടുത്തക്കാരൻ വനംവകുപ്പിന്റെ പിടിയിൽ. വെള്ളിയാഴ്ച ഉച്ചയോടെ വഴിക്കടവ് പൂവത്തിപ്പൊയിൽ പിലാത്തൊടിക മുജീബ് റഹ്‌മാനാണ് (42) അറസ്റ്റിലായത്. പാക്കറ്റുകളിലാക്കി വിൽപനക്ക് തയാറാക്കുന്നതിനിടെ ഇയാളുടെ വീട്ടിൽ നിന്ന് എട്ടു കിലോ മാനിറച്ചി പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. ഇറച്ചി മറ്റൊരാളിൽനിന്ന് വാങ്ങിയതാണെന്നാണ് ഇയാൾ മൊഴി നൽകി. ഫ്ളയിംഗ് സ്ക്വാഡ് കോഴിക്കോട് ഡി. എഫ്. ഒക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. മുജീബ് റഹ്‌മാൻ മ്പ് വനംവകുപ്പിന്റെ പാമ്പുപിടുത്തക്കാരനായിരുന്നു. പിടിക്കുന്ന പാമ്പുകളെ ദിവസങ്ങളോളം വീട്ടിൽ സൂക്ഷിക്കുകയും…

Read More

ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച യുവാവിനെ വനം വകുപ്പ് പിടികൂടി

തിരുവനന്തപുരം: ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച യുവാവിനെ വനം വകുപ്പ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം കന്യാകുമാരി പാങ്കുടിയിലായിരുന്നു സംഭവം. മാർത്താണ്ഡം സ്വാമിയാർ മഠം സ്വദേശി ശിവകുമാറിനെയാണ് പിടികൂടിയത്. കുപ്പിക്കുള്ളിൽ ഇരുതലമൂരി പാമ്പിനെ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഹൈവേ പെട്രോളിംഗിനിടെയാണ് ശിവകുമാറിനെ പിടികൂടിയത്. ഇരുതലമൂരിയെ വനം വകുപ്പ് തുറന്ന് വിട്ടു. വൻ തുകയ്ക്ക് ഇരുതലമൂരിയെ വില്പന നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

കാസർഗോഡ് ഹാഷിഷും കഞ്ചാവുമായി യുവാവ് പിടിയിൽ

കാസർഗോഡ്: പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തളിക്കരയിൽ നിന്ന് ഹാഷിഷും കഞ്ചാവുമായി യുവാവ് പിടിയിൽ. അഷ്കർ അലി ബി (36) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. പ്രതിയെ മാസങ്ങളായി എക്സൈസ് ഇന്റലിജൻസ് ടീം നിരീക്ഷിച്ചു വരുന്നതിനിടെയായിരുന്നു രഹഷ്യ വിവരം ലഭിച്ചതും പിന്നാലെ അറസ്റ്റ് ചെയ്തതും. കാസർകോഡ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ്.ജെയും സംഘവും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് പ്രതി കുടുങ്ങിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ…

Read More

തലമുടി വെട്ടാൻ എത്തിയ പതിനൊന്നുകാരനെ പീഡിപ്പിച്ച ബാർബറെ പോലീസ് അറസ്റ്റ് ചെയ്തു

    പാലക്കാട്:  തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് പീഡിപ്പിച്ചത്. 46 കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാർബർ ഷോപ്പിലെത്തിയ 11കാരനെ ഇയാൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. വിവരം കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോജിനെ പൊലീസ് പിടികൂടിയത്. തുടർന്ന് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്

Read More

കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കുളത്തൂപ്പുഴ: കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. കുളത്തൂപ്പുഴ നെടുവന്നൂര്‍ക്കടവ് ശ്രീജിത് ഭവനില്‍ ശ്രീജിത്ത് (21), സുഹൃത്തും ഓട്ടോ ഡ്രൈവറുമായ നെടുവന്നൂര്‍ക്കടവ് മഹേഷ് ഭവനില്‍ മഹേഷ് (26) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം കുളത്തൂപ്പുഴ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സ്കൂൾ വിദ്യാര്‍ഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തുമെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഏറെക്കാലമായി ശ്രീജിത്ത് പെൺകുട്ടിയെ വിടാതെ പിന്തുടർന്നിരുന്നു. ഇയാളുടെ പ്രണയാഭ്യര്‍ഥന…

Read More

ബെംഗളൂരുവിൽ നിന്നും എംഡിഎംഎയുമായെത്തി; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസ്

തൃശ്ശൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 100 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൃശ്ശൂർ അമ്മാടം സ്വദേശി കൈലാസ് കോടന്നൂരിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്നാണ് വില്പനയ്ക്കായി ലഹരി എത്തിച്ചത്. പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് തൊണ്ടി മുതൽ പുറത്തെടുത്തത്

Read More

കേരളത്തിൽ രണ്ടായിരം രൂപ കിട്ടുന്ന ഫോണിന് ബംഗ്ലാദേശിൽ 40,000 രൂപയുടെ കള്ളനോട്ട്, തിരികെ വന്ന് വിതരണം

             പെരുമ്പാവൂർ : പെരുമ്പാവൂരിൽനിന്ന് കള്ളനോട്ടുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശി ഇന്ത്യയിലെത്തിയത് 18 കൊല്ലം മുൻപെന്ന് പോലീസ്. കേരളത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് ബംഗ്ലാദേശിൽ കൊണ്ടുപോയി വിൽക്കുകയും കള്ളനോട്ടുമായി തിരികെ വരുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന ഏജന്റാണ് ഇയാളെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 23-നാണ് ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലിം മണ്ഡൽ (32) പെരുമ്പാവൂരിൽനിന്ന് പിടിയിലായത്. 18 വർഷം മുൻപ് ഇന്ത്യയിലെത്തിയ ഇയാൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial