കാളി വിഗ്രഹത്തെ മാതാവിന്റെ രൂപത്തിലാക്കി; പൂജാരി അറസ്റ്റിൽ, ചെമ്പൂർ ക്ഷേത്രത്തിൽ വിവാദം
മുംബൈ: ചെമ്പൂരിലെ അനിക് വില്ലേജിലുള്ള ഹിന്ദു ശ്മശാനത്തിന്റെ ഉൾവശത്തെ കാളീക്ഷേത്രത്തിൽ നടന്ന വിഗ്രഹമാറ്റം വലിയ വിവാദത്തിനിടയാക്കി. കാളി ദേവിയുടെ പരമ്പരാഗത വിഗ്രഹം മാതാവിനെയും ഉണ്ണിയേശുവിനെയും അനുസ്മരിപ്പിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയ സംഭവത്തിലാണ് പൂജാരി പൊലീസിന്റെ പിടിയിലായത്. ഭക്തരും പ്രദേശവാസികളും ഞെട്ടലോടെയാണ് സംഭവം സ്വീകരിച്ചത്. ശനിയാഴ്ചയാണ് സംഭവം പുറത്ത് വന്നത്. പതിവായി കറുപ്പോ കടുംനീലനിറത്തിലോ പ്രത്യക്ഷപ്പെടുന്ന കാളി വിഗ്രഹത്തിന് പൂജാരി വെള്ള പെയിന്റ് അടിക്കുകയും സ്വർണ്ണനിറത്തിലുള്ള വസ്ത്രം അണിയിക്കുകയും ചെയ്തിരുന്നു. ദേവിയുടെ തലയിൽ വലിയ വെള്ള അലങ്കാരങ്ങളോടു കൂടിയ കിരീടവും…

