പതിനാലുകാരനെ വെടിവച്ചു കൊന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പതിനാലുകാരനെ വെടിവച്ചു കൊന്ന സിഐഎസ്എഫുകാരന്‍ അറസ്റ്റില്‍. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദരോണ്‍ പ്രദേശത്ത് വച്ച് സാഹില്‍ അന്‍സാരിയെ വെടിവച്ചു കൊന്ന മദന്‍ ഗോപാല്‍ തിവാരിയാണ് അറസ്റ്റിലായത്. പിതാവ് തളര്‍ന്നു കിടക്കുന്നതിനാല്‍ പ്രദേശത്തെ ഒരു ഗ്രോസറി കടയില്‍ സാഹില്‍ ജോലിക്ക് പോയിരുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞുവരുമ്പോള്‍ ഒരു വിവാഹഘോഷ യാത്ര കടന്നുപോവുന്നത് കണ്ടു. കൂട്ടുകാരെ കണ്ടതോടെ സാഹിലും വിവാഹഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്ര ഓഡിറ്റോറിയത്തിന് സമീപം എത്തിയപ്പോള്‍ ചിലര്‍ കറന്‍സികള്‍ വായുവിലേക്ക് എറിയാന്‍ തുടങ്ങി. ഇത് കണ്ട കുട്ടികള്‍ കറന്‍സികള്‍…

Read More

തിരുവനന്തപുരത്ത് വീട്ടിൽക്കയറി വനിത സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽക്കയറി വനിത സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കഠിനംകുളം സ്വദേശികളായ ആദികേശവ്(19), സന്ദീപ്(19), ഹരീഷ്ബാബു(29) എന്നിവരാണ് അറസ്റ്റിലായത്. കഠിനംകുളത്ത് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ഉണ്ടായത്. പുതുക്കുറുച്ചി വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനെയും ഭർത്താവിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാർത്ഥിയുടെ ബന്ധുക്കളെയും സംഘം കൈയ്യേറ്റം ചെയ്തിരുന്നു. പുതുക്കുറിച്ചി നോർത്ത് വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്…

Read More

ഇരിങ്ങാലക്കുടയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ.

ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുടയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് ആണ് അറസ്റ്റിലായത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയാണ് യുവാവിൽ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 52 പാക്കറ്റുകളിലായി 245.72 ഗ്രാം എംഡിഎംഎയാണ് രഹസ്യ അറയിൽ ഉണ്ടായിരുന്നത്. 5 ഗ്രാം വീതം തൂക്കമുള്ള ചെറു പാക്കറ്റുകളായി നിറച്ച നിലയിലായിരുന്നു ലഹരി. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ്…

Read More

നിലമ്പൂരിൽ 32 കിലോഗ്രാം ചന്ദനമരത്തിന്റെ കഷണങ്ങൾ വനം വിജിലൻസ് വിഭാഗം പിടിച്ചെടുത്തു; രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

മലപ്പുറം: നിലമ്പൂരിൽ അനധികൃതമായി സൂക്ഷിച്ച 32 കിലോഗ്രാം ചന്ദനമരത്തിന്റെ കഷണങ്ങൾ വനം വിജിലൻസ് വിഭാഗം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കിഴിശേരി മുണ്ടുപറമ്പ് സ്വദേശികളായ അബ്ദുൾ നാസർ (48), സുഹൃത്ത് അബ്ദുൾ റഹ്മാൻ (56) എന്നിവരാണ് പിടിയിലായത്. ചന്ദനം വിൽപ്പന ലക്ഷ്യമിട്ടാണ് സൂക്ഷിച്ചതെന്നാണ് സൂചന. പുളിയക്കോട് സ്വദേശിയായ അബ്ദുൾ നാസറിന്റെ വീടിന് സമീപത്തെ ഷെഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനച്ചീളുകളും കഷണങ്ങളും കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് വനം വിജിലൻസ് വിഭാഗം പ്രതികളെ…

Read More

കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാല്‍സംഗം ചെയ്തു; അറസ്റ്റ്, സംഭവം പത്തനംതിട്ട അടൂരില്‍

     പത്തനംതിട്ട : കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാല്‍സംഗം ചെയ്തു. പത്തനംതിട്ട അടൂരിലാണ് ഹോം നഴ്സിനെ ബലാല്‍സംഗം ചെയ്തതായി പരാതി. 70 കാരിയെ ശുശ്രൂഷിക്കാൻ ജോലിക്കെത്തിയ 58 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റെന്നി റോയെ എറണാകുളത്തു നിന്നാണ് പിടിയിലായത്. പതിനാറാം തീയതിയാണ് 70 കാരിയുടെ മകൻ റെന്നി എറണാകുളത്തു നിന്ന് വരുന്നത്. കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷം രാത്രി ഹോം നേഴ്സിനെ പീഡിപ്പിക്കുകയായിരുന്നു‌. സംഭവത്തില്‍ പൊലീസ്…

Read More

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്ന 26-കാരൻ പിടിയിൽ

   വർക്കല : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയുമായി ഗോവയിലേക്ക് കടന്നുകളഞ്ഞ 26 കാരനെ വർക്കല പോലീസ് പിടികൂടി. വർക്കല തുമ്പോട് തൊഴുവൻചിറ സ്വദേശിയായ ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 18-നാണ് ഇയാൾ പെൺകുട്ടിയുമായി വീട്ടിൽ നിന്ന് കടന്നത്. വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഇരുവരും അവിടെനിന്ന് മധുരയിലെത്തി. മധുരയിൽ ഒരു ദിവസം തങ്ങിയ ശേഷം ഉടൻ തന്നെ ഗോവയിലേക്ക് യാത്ര തിരിച്ചു. ഗോവയിൽ കുറച്ച് ദിവസം ചിലവഴിച്ച ശേഷം ഇവർ എറണാകുളത്ത്…

Read More

മലപ്പുറത്ത് ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത യൂട്യൂബറായ സിദ്ധന്‍ പിടിയില്‍

     മലപ്പുറം: മലപ്പുറത്ത് ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത യൂട്യൂബറായ വ്യാജ സിദ്ധന്‍ പിടിയില്‍. മലപ്പുറം കാളികാവ് ഉദിരംപൊയിൽ സ്വദേശി സജിൽ ഷറഫുദ്ദീനെയാണ് നെടുമങ്ങാട് നിന്നും കുളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പിടിയിലായ സജിൽ. താൻ മഹ്ദി ഇമാം ആണ് എന്ന് അവകാശപ്പെട്ടാണ് ഇയാൾ മിറാക്കിൾ പാത്ത് എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്നത്. ശൈഖുനാ സജിൽ ചെറുപാണക്കാട് എന്ന പേരിൽ ആയിരുന്നു ഇയാളുടെ തട്ടിപ്പ്. കൊളത്തൂർ…

Read More

വൻതോതിൽ ലഹരിമരുന്ന് കടത്തി; യുവതിയടക്കം 2 പേർ പൊലീസിന്റെ പിടിയിൽ

           കൊച്ചി : ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി ബോവ്സ് വർഗീസ്, ആലപ്പുഴ സ്വദേശി വിന്ധ്യ എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ പിടിയിലായത്. ഇവരിൽനിന്ന് 88 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു. നേരത്തെ ഒക്ടോബർ 7-ന് 88 ഗ്രാം മെത്താഫെറ്റമിനുമായി വയനാട് സ്വദേശിയായ ജോബിൻ ജോസ് പിടിയിലായ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. കൊച്ചിയിൽ വീട് വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കൾ സൂക്ഷിച്ച ശേഷം ഇടപാടുകാർക്ക്…

Read More

തലശ്ശേരിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂർ: തലശ്ശേരിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം ഇവരുടെ മകള്‍ നല്‍കിയ പരാതിയില്‍ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വായോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Read More

അനാശാസ്യത്തിന് അറസ്റ്റിലായ  യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്‌പിക്കെതിരെ സിഐയുടെ ആത്മഹത്യാക്കുറിപ്പ്

ജീവനൊടുക്കിയ ചെറുപ്പുളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഡിവൈഎസ്‌പിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. നിലവിൽ കോഴിക്കോട് ഡിവൈഎസ്‌പിയായ ഉമേഷിനെതിരെയാണ് ഗുരുതര ആരോപണം. അനാശാസ്യത്തിന്‌ അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്നാണ് ആരോപണം. അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ സന്ധ്യാസമയത്ത് പോയാണ് പീഡിപ്പിച്ചതെന്നാണ് കുറിപ്പിലുള്ളത്.എസ് എച്ച് ഒ ആയിരുന്ന ബിനുവിനെ ഈ മാസം പതിനഞ്ചിനാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനെന്ന് പറഞ്ഞ് ക്വാർട്ടേഴ്‌സിലേക്ക് പോയതായിരുന്നു ബിനു. തിരികെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial