
2005 ൽ ഭാര്യയെ ആക്രമിച്ച് ഒളിവിൽപ്പോയി; 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഭർത്താവ് പിടിയില്‍
കല്‍പ്പറ്റ: ഭാര്യയെ ആക്രമിച്ച് ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. ശാരീരികമായും മാനസികമായും ഭാര്യയെ ഉപദ്രവിച്ച കേണിച്ചിറ വാകേരി അക്കരപറമ്പില്‍ വീട്ടില്‍ ഉലഹന്നാന്‍ എന്ന സാബു(57)വിനെയാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്ന് പ്രതി ഭാര്യയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഇതേതുടർന്ന് രാത്രയിൽ വീട്ടിൽ ഇയാൾ നിന്ന് ഇറങ്ങി പോയി. ശേഷം സാബു വീട്ടിലേയ്ക്ക് തിരിച്ച് എത്തിയില്ല. ഭാര്യയുടെ പരാതി പ്രകാരമാണ് സാബുവിനെതിരെ കേസ്…