കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരില്‍ കാറില്‍ ലഹരിക്കടത്ത്; പക്ഷെ ദമ്പതികളുടെയും കൂട്ടുകാരുടെയും ബുദ്ധി പാളി
കോവളം : കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരില്‍ കാറില്‍ ലഹരിക്കടത്തിയ ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍. നഗരത്തിലും ഗ്രാമീണ മേഖലകളിലും വില്‍പ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമാണ് കാറില്‍ നിന്ന് കണ്ടെത്തിയത്. വട്ടിയൂര്‍ക്കാവ് ഐഎഎസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35), ഭാര്യ രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍(24), രാജാജി നഗര്‍ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്. ദമ്പതിമാരുടെ കുട്ടികളെയും കാറിലിരുത്തിയിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാനായിരുന്നു ഇത്. ബൈപ്പാസിലെ കോവളം ജംഗ്ഷനില്‍വെച്ച്…

