
കഞ്ചാവ് കടത്താൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: കഞ്ചാവ് കടത്താൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ നേരിട്ടത് ക്രൂര മർദനം. പാലക്കാട് കൊല്ലങ്കോട് സ്വദേശി അബ്ബാസാണ് ക്രൂര മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് തുടങ്ങിയവരാണ് അറസ്റ്റിലായത്. കസബ പോലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. കേസിനാസ്പദമായ സംഭവമുണ്ടായത് മാർച്ച് 1ന് വൈകിട്ട് 4.30നാണ്. പ്രതികൾ…