Headlines

15ലക്ഷം ട്രേഡിങ് ബാലൻസ്, പിൻവലിക്കാൻ ടാക്സ് അടക്കാൻ നിർദ്ദേശം തട്ടിയത് 10 ലക്ഷം, ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ പിടിയിൽ

         തൃശൂര്‍ : ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളം കുമ്പളങ്ങിയില്‍ നിന്നാണ് പ്രതിയായ ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയില്‍ വീട്ടില്‍ നസീബ് (29) നെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടില്‍ വീട്ടില്‍ രാഗേഷാണ് തട്ടിപ്പിനിരയായത്. വാട്‌സ് ആപ്പില്‍…

Read More

5,000 രൂപ വാഗ്‌ദാനം ചെയ്തു; തോക്ക് ചൂണ്ടി 22 വയസുകാരിയെ കാറിൽ ബലമായി കയറ്റാൻ ശ്രമം; അധ്യാപകൻ അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു യുവതിയെ ഒരു പുരുഷൻ നിർബന്ധിച്ച് കൂടെ കൊണ്ടുപോകാൻ ശ്രമിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. മഥുരയിലെ ബൽദേവിലുള്ള ശ്യാംവീർ സിംഗ് എന്നയാളാണ് യുവതിയെ 5,000 രൂപ വാഗ്‌ദാനം ചെയ്ത് കാറിൽ കയറ്റാൻ ശ്രമിക്കുന്നത്. യുവതി ഇത് അവഗണിച്ചപ്പോൾ അയാൾ അക്രമാസക്തനായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അയാൾ തന്റെ കയ്യിൽ കരുതിയിരുന്ന പിസ്റ്റളും യുവതിക്ക് നേരെ ചൂണ്ടിയതായി പറയപ്പെടുന്നു. എന്നാൽ, ഏറെ ഞെട്ടിക്കുന്ന കാര്യം ഇയാൾ ഒരു അധ്യാപകനാണ് എന്നുള്ളതാണ്. സംഭവത്തിന്റെ…

Read More

ഭർത്താവ് കുഞ്ഞിനെ കൂടുതൽ സ്നേഹിച്ചതിൽ പക; 42 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

        തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തിനടുത്ത് 42 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ വായിൽ ടിഷ്യൂ പേപ്പർ തിരുകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഭർത്താവ് കുഞ്ഞിനോട് കൂടുതൽ സ്നേഹം കാണിച്ചതിലുള്ള പകയാണ് ഈ ക്രൂരകൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ചത്. തമിഴ്‌നാട്ടിലെ മാർത്താണ്ഡം, കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശിനിയായ 21 ക്കാരി ബെനിറ്റ ജയയാണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശിയായ കാർത്തിക്കാണ് ബെനിറ്റയുടെ ഭർത്താവ്. 42 ദിവസം മുൻപ് ഒരു പെൺകുഞ്ഞ് ജനിച്ചതിനെത്തുടർന്ന് ബെനിറ്റ കുഞ്ഞുമായി തൻ്റെ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ എത്തിയിരുന്നു….

Read More

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

കാസർകോട്: പ്രീമെട്രിക് ഹോസ്റ്റലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 42-കാരനായ വാർഡനെ അറസ്റ്റ് ചെയ്ത് പൊലീസ്. വാർഡൻ മാലോം കാര്യോട്ട് ചാൽ സ്വദേശി രാജേഷിനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വാർഡനാണ് രാജേഷ്. കാസർകോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റലിലാണ് സംഭവം. മറ്റു വിദ്യാർത്ഥികൾ ഓണാവധിക്ക് വീട്ടിൽ പോയ സമയത്താണ് വാർഡൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പൊലീസിൽ അറിയിച്ചതോടെ വാർഡനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് പെൺസുഹൃത്തിനെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്

       നെന്മാറ : പാലക്കാട് നെന്മാറയിൽ വിവാഹ അഭ്യർത്ഥന നിരസിച്ച പെൺ സുഹൃത്തിനെയും അച്ഛനെയും വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ്. മേലാർക്കോട് സ്വദേശി ഗിരീഷ് ആണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു ഇയാൾ മദ്യലഹരിയിൽ പെൺ സുഹൃത്തിനെയും പിതാവിനെയും ആക്രമിച്ചത്. ഗിരീഷും നെന്മാറ എൻഎസ്എസ് കോളജിന് സമീപം താമസിക്കുന്ന 22 കാരിയും തമ്മിൽ നാലു വർഷത്തോളമായി പ്രണയത്തിലായിരുന്നു. രണ്ടുവർഷം മുൻപ് ഗൾഫിൽ അക്കൗണ്ടൻ്റ് ആയി ജോലി നേടിപ്പോയ യുവതി തിരിച്ചെത്തിയപ്പോൾ ബസ് ഡ്രൈവറായ ഗിരീഷിന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതാണ്…

Read More

ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ നഗ്നനാക്കി വീഡിയോയെടുത്ത് പണം തട്ടി;കേസില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയിൽ

കോഴിക്കോട്: മടവൂരിൽ ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ നഗ്നനാക്കി വീഡിയോയെടുത്ത് പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍. മാവേലിക്കര ഇടയില വീട്ടില്‍ ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന,ഭർത്താവ് മുഹമ്മദ് അഫീഫ്, എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മാനഞ്ചിറ വച്ച് കുന്നമംഗലം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അഫീഫും അന്‍സിനയുമടക്കമുള്ളവര്‍ ചേർന്ന് കോഴിക്കോട് സ്വദേശിയായ യുവാവിനെ സൗഹൃദം സ്ഥാപിച്ച് ഗൗരിനന്ദ മടവൂരിലുള്ള ഒരു വീട്ടിലേക്ക് വിളിച്ച് വരുത്തുകയും നഗ്നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഫോണ്‍ തട്ടിപ്പറിച്ച് ഗൂഗിള്‍പേ വഴി…

Read More

ഗണേശോത്സവത്തിനിടെ 400 കിലോ ആര്‍ഡിഎക്‌സ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി; പിന്നില്‍ പ്രമുഖ ജ്യോതിഷി ജെ അശ്വിനി കുമാര്‍ : അറസ്റ്റ് ചെയ്തു

മുംബൈ: ഗണേശോത്സവത്തിനിടെ മുംബൈയിലുടനീളം ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയ 51 കാരന്‍ അറസ്റ്റില്‍. മുംബൈ പൊലീസിനു ലഭിച്ച ഭീഷണി സന്ദേശത്തിന് പിന്നില്‍ അശ്വിനി കുമാര്‍ എന്നയാളാണെന്നു വ്യക്തമായി. ബിഹാറിലെ പട്ന സ്വദേശിയായ ജ്യോതിഷിയും വാസ്തു കണ്‍സള്‍ട്ടന്റുമാണ് അശ്വിനി കുമാര്‍. ഫിറോസ് എന്നയാളുടെ പേരിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഹൃത്തായിരുന്ന ഫിറോസിനോടുള്ള വ്യക്തി വിരോധമാണ് ഇങ്ങനെയൊരു ഗൗരവമേറിയ കുറ്റകൃത്യത്തിന് അശ്വിനി കുമാറിനെ പ്രേരിപ്പിച്ചത്. ‘ലഷ്‌കര്‍-ഇ-ജിഹാദി’ എന്ന സംഘടനയുടെ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടാണ് അശ്വിനി കുമാര്‍ ഭീഷണി…

Read More

പതിനൊന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

അഹമ്മദാബാദ്: പതിനൊന്നുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. ബാബ്ര താലൂക്കിലെ സ്വകാര്യ സ്കൂൾ അഡ്മിനിസ്ട്രേറ്ററും അധ്യാപകനുമായ ശൈലേഷ് ഖുന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തൊൻപതുകാരനായ ശൈലേഷ് ഖുന്തിനെതിരെ ഇതേ സ്കൂളിൽ പഠിക്കുന്ന പതിനൊന്നുകാരന്റെ അമ്മയാണ് പരാതി നൽകിയത്. പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. കർഷക കുടുംബത്തിൽ നിന്നുള്ള കുട്ടിയെയാണ് അധ്യാപകൻ പീഡനത്തിനിരയാക്കിയത്. 2024 മുതൽ കുട്ടി സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. എന്നാൽ സെപ്റ്റംബർ ഒന്നിന് കുട്ടിയുടെ മാതാവും പിതാവും കുട്ടിയോട് സ്കൂളിൽ…

Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. പെരിങ്ങോട്ടുകര സ്വദേശികളായ സെമീം (20), അഭിജിത്ത് (21) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്രയാറിൽ വെച്ച് 15 വയസ്സുകാരനെ ബലമായി പിടിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. കുട്ടിയുടെ സുഹൃത്തുക്കളുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ നിന്ന് പ്രതികളെ വിലക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 25-ന് വൈകീട്ട് കടയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുകയായിരുന്ന കുട്ടിയെ പുറത്തേക്ക് വിളിച്ചിറക്കി മോട്ടോർസൈക്കിളിൽ കയറ്റി തൃപ്രയാർ പാലത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ…

Read More

വൈകല്യം മറയാക്കി യുവതിയിൽ നിന്നും തട്ടിയെടുത്തത് സ്വർണ്ണവും പണവും; ബധിരരും മൂകരുമായ രണ്ട് യുവാക്കൾ അറസ്റ്റില്‍

കൂറ്റനാട്: വൈകല്യം മറയാക്കി യുവതിയിൽ നിന്നും തട്ടിയെടുത്തത് സ്വർണ്ണവും പണവും. ബധിരരും മൂകരുമായ രണ്ട് യുവാക്കൾ അറസ്റ്റില്‍. ചമ്രവട്ടം സ്വദേശി അരപ്പയിൽ വീട്ടിൽ 26 കാരനായ മുഹമ്മദ് റാഷിദ്, ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കൽ 28 കാരനായ ബാസിൽ എന്നിവരാണ് ചാലിശ്ശേരി പൊലീസിൻ്റെ പിടിയിലായത്. ആംഗ്യഭാഷാപരിചിതരുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. സംസാരശേഷിയില്ലാത്തവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇവർ യുവതിയെ പരിചയപ്പെടുന്നത്. പ്രതികൾക്ക് ജന്മന ശ്രവണശക്തിയും സംസാരശേഷിയും ഇല്ലന്നിരിക്കെ തങ്ങളുടെ വൈകല്യം സഹതാപമാക്കിമാറ്റി യുവതിയിൽ നിന്നും ആറ് പവനോളം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial