Headlines

വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: വാടക വീട് കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പ്പന നടത്തിവന്ന യുവാവിനെ നിലമ്പൂർ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. 3.3 ഗ്രാം എംഡിഎംഎയുമായി മമ്പാട് മേപ്പാടം കൂളിക്കല്‍ സ്വദേശി പുതുമാളിയേക്കല്‍ നൗഷാദിനെയാണ് എസ്‌ഐ ടി.പി. മുസ്തഫ അറസ്റ്റു ചെയ്തത്. നിലമ്പൂർ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ പൊലീസും ഡാൻസാഫും ചേർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. മേപ്പാടം കൂളിക്കല്‍ എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ…

Read More

കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് 48 കിലോ കഞ്ചാവ്; തിരുവനന്തപുരത്ത് നാലുപേർ പിടിയിൽ

തിരുവനന്തപുരം: വിശാഖപട്ടണത്തുനിന്നും കാറിൽ കഞ്ചാവുമായെത്തിയ നാലുപേർ അറസ്റ്റിൽ. പള്ളിച്ചൽ പാരൂർകുഴി, അത്തിയറ ഭഗവതി ക്ഷേത്രത്തിനടുത്ത് വാടകയ്ക്കു താമസിക്കുന്ന പ്രാവച്ചമ്പലം, ചാനൽക്കര വീട്ടിൽ റഫീക്ക്(31), നേമം സ്വദേശി ഷാനവാസ്(34), പുനലാൽ സ്വദേശി അനസ് (35), പേയാട് സ്വദേശിനി റിയാ സ്വീറ്റി(44) എന്നിവരാണ് പിടിയിലായത്. കാറിന്റെ ഉടമയായ അനസാണ് സംഘത്തലവനും. ഇവർ കടത്തിക്കൊണ്ടുവന്ന 48 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കാറിനുള്ളിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മണക്കാട് ഭാഗത്ത് എത്തിയ സംഘത്തിന് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട…

Read More

നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍

പുനലൂര്‍ : നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്ന സംഭവത്തില്‍ 67-കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആലങ്കോട് വഞ്ചിയൂര്‍ അരുണ്‍ നിവാസില്‍ വിജയനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പുനലൂര്‍ നഗരസഭയിലെ കല്ലാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷെമി എസ്.അസീസിന്റെ, സ്വര്‍ണവും പണവും എ.ടി.എം. കാര്‍ഡുകളുമുള്‍പ്പടെ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷണം പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാര്യാലയത്തിന്റെ ഒന്നാംനിലയില്‍ സ്ഥിരംസമിതി അധ്യക്ഷയുടെ കാബിനിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. വീട്ടിലേക്ക് തിരികെപോകുന്നതിനായി ബാഗെടുക്കാന്‍ വന്നപ്പോഴാണ്…

Read More

ക്ലാസിലെ പെണ്‍കുട്ടികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പനക്ക് ശ്രമിച്ചു, വിദ്യാര്‍ഥി പിടിയില്‍

കോഴിക്കോട് : സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ക്ലാസ് മുറിയിൽ നിന്ന് രഹസ്യമായി പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ വില്‍പനക്ക് ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശിയായ ആദിത്യ ദേവി(18)നെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇക്കാര്യം അധ്യാപകരെ അറിയിച്ചത്. കസബ പൊലീസ് ആദിത്യ ദേവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കോഴിക്കോട്ടെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന ആദിത്യ ദേവ് ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും ശരീര ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ടെലിഗ്രാമിലൂടെ വില്‍പനക്ക്…

Read More

ഇൻസ്റ്റഗ്രാം പ്രണയ തട്ടിപ്പ്: യുവതിയുടെ 25 പവൻ കവര്‍ന്ന ‌പ്രതി കുടുങ്ങി

തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍.വടകര സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്‌ഐ ടി.കെ അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്ന് ഏഴരലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. യുവതിയില്‍ നിന്നു തട്ടിയെടുത്ത 25 പവനില്‍ പതിനാല് പവൻ വടകരയിലെ ജ്വല്ലറിയില്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.സമാനമായ രീതിയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതി പ്രണയത്തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. വിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോ…

Read More

വീടിന് മുന്നിൽ നിര്‍ത്തിയിട്ട കാറിന് പിൻ ഗ്ലാസ് തകര്‍ത്തു; നാട്ടുകാരുടെ മുന്നിൽ പെട്ടു, മോഷണം പിടിച്ചു

വിഴിഞ്ഞം : കാറിന്‍റെ ഗ്ലാസ് തകർത്ത് 3000 രൂപ കവർന്ന പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഫൈസൽ (28)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം ഹാർബർ റോഡ് സുപ്രിയാ ഭവനിൽ അസ്കർ അഹമ്മദിന്‍റെ വീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നായിരുന്നു മോഷണം.  കാറിന്‍റെ പിൻവശത്തെ ഗ്ലാസ് തകർത്ത് ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. എന്നാൽ നാട്ടുകാരോട് ഇയാൾ തട്ടിക്കയറിയതോടെ വിഴിഞ്ഞം പൊലീസ് എത്തി പ്രതിയെ…

Read More

വിവാഹവേദിയിൽ നിന്ന് തുടങ്ങിയ തർക്കം; മാസങ്ങൾക്ക് ശേഷം യുവാവിന്‍റെ തല അടിച്ചുപൊളിച്ച പ്രതികൾ അറസ്റ്റിൽ

       തിരുവനന്തപുരം : വിവാഹവേദിയിൽ നിന്നും ആരംഭിച്ച തർക്കത്തിന് പിന്നാലെ യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ആഴാകുളം പെരുമരം വിപിൻ നിവാസിൽ ജിതിൻ (24), പെരുമരം സൂര്യ നിവാസിൽ സൂരജ് (22) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം ടൗൺഷിപ് സ്വദേശി സഹദ് (25)നാണ് കമ്പി കൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സുഹൃത്തുക്കൾക്കൊപ്പം വിഴിഞ്ഞത്തെ ഒരു വർക്ക്ഷോപ്പിനു മുന്നിൽ നിൽക്കവെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം അസഭ്യം പറയുകയും കമ്പി എടുത്ത് തലയ്ക്ക്…

Read More

വയനാട് തലപ്പുഴ കമ്പമലയിൽ വനത്തിൽ തീയിട്ട യുവാവ് പിടിയിൽ

      വയനാട് : വയനാട് തലപ്പുഴ കമ്പമലയിൽ വനത്തിൽ തീയിട്ട യുവാവ് പിടിയിൽ. തൃശിലേരി സ്വദേശി സുധീഷ് ആണ് പിടിയിലായത്. നാലു ഹെക്ടറോളം പുൽമേടാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ കത്തിനശിച്ചത്. തച്ചറക്കൊല്ലി, മുത്തുമാരി, കമ്പമല, നരിനിരങ്ങിമല തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ തീപിടുത്തം ഉണ്ടായത്. തീപിടുത്തം മനുഷ്യ നിർമ്മിതമാണെന്ന് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. തീപടരുമ്പോൾ ഒരാൾ ഓടി മറയുന്നതായുള്ള മൊഴിയും വനംവകുപ്പിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കസ്റ്റഡിയിൽ എടുത്ത…

Read More

കേരള റോഡ് ഫണ്ട് ബോർഡ് അക്കൗണ്ടിൽ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കോൺട്രാക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: കേരള റോഡ് ഫണ്ട് ബോർഡ് അക്കൗണ്ടിൽ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കോൺട്രാക്ടർ അറസ്റ്റിൽ. റോഡ് നിർമാണത്തിനെന്ന പേരിലാണ് പ്രതി കോടികൾ തട്ടിയെടുത്തത്. വിളപ്പിൽ പിറയിൽ സ്വദേശിയായ ഗവണ്‍മെന്‍റ് കോൺട്രാക്ടർ പ്രദീപാണ് (54) അറസ്റ്റിലായത്. കേരള റോഡ് ഫണ്ട് ബോർഡിന്‍റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എസ്ബിഐ കുറവൻകോണം ശാഖയിലുള്ള അക്കൗണ്ടിൽ നിന്ന് പ്രദീപ് ഉൾപ്പെടെയുള്ള പ്രതികൾ ചേർന്ന് 4.85 കോടി തട്ടിയെടുത്തെന്നാണ് കേസ്. റോഡ് വികസനത്തിന്റെ മറവിലായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. 2021-2024…

Read More

ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച പ്രതികളെ പോലീസ് പിടികൂടി

തൃശൂർ: കുന്നംകുളത്ത് ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച പ്രതികളെ പോലീസ് പിടികൂടി. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദനമേറ്റത്. പ്രതികൾ യുവാവിൻ്റെ തലയോട്ടി അടിച്ച് തകർത്തിരുന്നു. സംഭവത്തിൽ 3 പേര്. പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ (31) എന്നിവരെ കുന്നംകുളം പൊലീസാണ് പിടികൂടിയത്. കേസിനാസ്പദമായ സംഭവമുണ്ടായത് ഞായറാഴ്ച രാത്രി 10 മണിക്കാണ്. പെരുമ്പിലാവ് കെ.ആർ.ബാറിൽവെച്ചാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial