Headlines

ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട;ആറര കിലോ ഉണക്ക കഞ്ചാവുമായി സ്വകാര്യ ബസ് ചെക്കർ പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിക്കൊണ്ട് വന്ന ആറര കിലോ ഉണക്ക കഞ്ചാവുമായി സ്വകാര്യ ബസ് ചെക്കർ പിടിയിൽ. എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ എരമല്ലൂർ മങ്ങാട്ട് എം.കെ അബ്ബാസ് (52) ആണ് പിടിയിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചോദ്യംചെയ്യലിൽ ഒഡീഷയിൽ നിന്നുള്ള സംഘത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്ന് തെളിഞ്ഞു. കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 6.590 കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ…

Read More

ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം. പ്രതി പിടിയിൽ

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം. പ്രതി പിടിയിൽ. തൃശൂർ ലോ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് കടന്നുപിടിക്കാൻ ശ്രമിച്ചത്. സംഭവമുണ്ടായ ഉടൻതന്നെ പെൺകുട്ടി റെയിൽവേ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ ഒരു സർക്കാർ ജീവനക്കാരനാണെന്നാണ് റെയിൽവേ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പ്രതിയെ തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

Read More

വി എസ് അച്യുതാനന്ദനെതിരെ അധികേപകരമായ പോസ്റ്റ് ഇട്ട അധ്യാപകൻ അറസ്റ്റിൽ

ആറ്റിങ്ങൽ:വി.എസ് അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്‌. നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് വി യെ ആണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആറ്റിങ്ങൽ ഗവണ്മെൻ്റ് ബോയ്‌സ് ഹയർ സെക്കന്ററി സ്കൂകൂളിലെ അദ്ധ്യാപകന്നാണ് അനൂപ്.

Read More

കായംകുളത്ത് കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി

കായംകുളം: ആലപ്പുഴ എരമല്ലൂരിൽ നടന്ന എക്‌സൈസ് പരിശോധനയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ്(27) ആൺ അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 3.22 ഗ്രാം മെത്താംഫിറ്റമിനും കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി അർജുൻ കുടുങ്ങിയത്. കുത്തിയതോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജഗദീശൻ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, അമൽ.കെ.പി, വിപിൻ.വി.കെ, സജേഷ്, വനിതാ സിവിൽ…

Read More

പിറന്നാളിന് കള്ളുഷാപ്പിൽ ഒത്തുകൂടി, ബില്ലിനെ ചൊല്ലി തർക്കം; കുപ്പി കൊണ്ട് സുഹൃത്തിന്‍റെ തലയ്ക്കടിച്ച 21കാരൻ പിടിയിൽ

     തൃശൂര്‍ : കള്ള് കുടിച്ച് ബില്ല് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിലായി. ചോറ്റുപാറ സ്വദേശി അക്ഷയിയെ (22) കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സുഹൃത്തായ അത്താണി സ്വദേശി ദേവനെ (21) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അക്ഷയും ദേവനും സുഹൃത്തുക്കളും നിരവധി കേസുകളിലെ കൂട്ടുപ്രതികളുമാണ്. അത്താണി കള്ളുഷാപ്പില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. അക്ഷയ് വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലെയും ദേവന്‍…

Read More

റാന്നിയിൽ സ്കൂളിൽ പോകുന്ന വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

റാന്നി: പത്തനംതിട്ട റാന്നിയിൽ സ്കൂളിൽ പോകുന്ന വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. അയിരൂർ നോർത്ത് ചെറുകോൽപ്പുഴ ഇടത്തറമൺ മുണ്ടപ്ളാക്കൽ വീട്ടിൽ 31 കാരനായ എം.പി അജിത്തിനെയാണ് ഇലവുംതിട്ട പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ കാറിനുള്ളിൽ കയറ്റി ദേഹത്ത് കടന്നുപിടിച്ച് അതിക്രമം കാട്ടുകയും അപമാനിക്കുകയും ചെയ്തെന്നാണ് പരാതി. രാവിലെ 8.15ന് പെൺകുട്ടി സ്കൂളിൽ പോകുന്ന വഴി പുതിയത്തു പടിക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് യുവാവ് ആക്രമിച്ചത്….

Read More

ചാർജിങ് സ്റ്റേഷനിൽ കാർ ഇടിച്ചു കയറി നാലുവയസ്സുകാരൻ മരിച്ച സംഭവം;കാർ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാർ ഇടിച്ചു കയറി നാലുവയസ്സുകാരൻ മരിച്ച സംഭവം. കാർ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണൻ ഓടിച്ച കാറാണ് ചാർജിങ് സ്റ്റേഷനിലേക്ക് ഇടിച്ച് കയറിയത്. കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. ‌സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൻ്റെ ഡമ്മി പരീക്ഷണം പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തി. തിരുവനന്തപുരം നേമം സ്വദേശി ശബരീനാഥ്-ആര്യ…

Read More

പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന; കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട്: ടെലഗ്രാമിൽ പെൺകുട്ടികളുടെ നഗ്ന വീഡിയോ വില്പനക്ക് വെച്ച കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. ബാലുശേരി എരമംഗലം സ്വദേശി വീര്യോത്ത് വിഷ്ണുവാണ് പിടിയിലായത്. തെലുങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ നടത്തിയ സോഷ്യൽ മീഡിയ പട്രോളിംഗിനിടെയാണ് ഇയാൾ കുടുങ്ങിയത്. സൈബർ ക്രൈം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തെലുങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ സൈബർ പട്രോളിംഗിനിടെ പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ വീഡിയോയുടെ ഉറവിടം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ വീഡിയോ പങ്കുവെച്ച…

Read More

കോട്ടയത്ത് നിന്ന് ജയിൽ ചാടിയ പ്രതിയെ അസമിൽ പോയി പിടികൂടി കേരള പൊലീസ്

കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ ഒടുവിൽ പൂട്ടി കേരള പൊലീസ്. അസം സ്വദേശി അമിനുൾ ഇസ്ലാമാണ് അസമിൽ നിന്ന് പിടിയിലായത്. ക‍ഴിഞ്ഞ ജൂൺ 30നാണ് ഇയാൾ ജയിൽ ചാടിയത്. ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച കുറ്റത്തിന് റിമാൻഡിൽ കഴിയവേ ആണ് ജയിൽ ചാടിയത്. ജയിലിൽ പരിശോധനയ്ക്ക് പുറത്തിറക്കിയപ്പോ‍ഴായിരുന്നു ഇയാളുടെ രക്ഷപ്പെടൽ. ഉച്ചയ്ക്കുശേഷം മൂന്നിന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽചാടി രക്ഷപ്പെട്ടെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സംഭവത്തെ തുടർന്ന്, മധ്യമേഖല ജയിൽ ഡിഐജി രാജീവ് ടി…

Read More

തിരുവനന്തപുരത്ത് തെങ്ങുകയറ്റ തൊഴിലാളി മരിച്ചത് പിക്കപ്പ് വാഹനം ഇടിച്ച്;  പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെങ്ങുകയറ്റ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. മരണം വാഹന അപകടം മൂലമെന്ന് കണ്ടെത്തി. കല്ലറ സ്വദേശി അനിൽകുമാറിനെ പിക്കപ്പ് വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. കേസിൽ വരിക്കപ്ലാമൂട് സ്വദേശി ബഷീറിനെ അറസ്റ്റ് ചെയ്ത് പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാങ്ങോട് പൊലീസ് പ്രതിയെ പിടികൂടിയത്. വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അനിലിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial