
മദ്യ ലഹരിയിൽ തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമം; അറസ്റ്റ്
പത്തനംതിട്ട: തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ഞിലിത്താനം വീട്ടിൽ ജെബിൻ ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ബസ് സ്റ്റാര്‍ട്ട് ആക്കി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ശ്രമം തടയുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നു. ഇയാൾ നിർത്തിയിട്ടിരുന്ന മല്ലപ്പള്ളി റൂട്ടിലോടുന്ന ബസിൽ കയറി, ബസ് മുന്നോട്ടെടുത്തു. തുടർന്ന് കെ എസ് ആർ ടി സി…