ആശ്രുപത്രിയിൽ വെച്ച് യുവാവിനെ പരിചയപ്പെട്ടു, പ്രണയം നടിച്ച് വിളിച്ചുവരുത്തി സ്വർണ്ണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച യുവതിയും കൂട്ടാളികളും പിടിയിലായി
ആലപ്പുഴ : ആശ്രുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശേരി സ്വദേശിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ഒന്നര പവന്‍റെ സ്വർണ്ണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പിടിയില്‍. എരമല്ലൂർ ചാപ്രകളം വീട്ടിൽ നിധിൻ, നിധിന്റെ ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനിൽ കുമാര്‍ എന്നിവര്‍ ചേർന്നാണ് മോഷണം നടത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശ്ശരി സ്വദേശിയെ അനാമിക സ്നേഹം നടിച്ച് കഴിഞ്ഞ 17ന് രാത്രി 8.30ന് ചമ്മനാട് അയ്യപ്പക്ഷേത്രത്തിന് സമീപം വിളിച്ചു വരുത്തി…

