ഏഴ് പുരുഷന്മാർക്ക് മനഃപൂർവ്വം എച്ച്ഐവി പകർത്തുകയും, 5 പുരുഷന്മാരെ പീഡിപ്പിക്കുകയും ചെയ്ത 42കാരൻ അറസ്റ്റിൽ
വാഷിംഗ്ടണ്‍: ഏഴ് പുരുഷന്മാർക്ക് മനഃപൂർവ്വം എച്ച്ഐവി പകർത്തുകയും, 5 പുരുഷന്മാരെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ പിടിയിൽ. നിരവധി ലൈംഗികാതിക്രമങ്ങൾക്കും ഗുരുതരമായ ശാരീരിക ഉപദ്രവത്തിനും പുരുഷന്മാരെ വിധേയനാക്കിയ വാഷിങ്ടണിൽ നിന്നുള്ള ആഡം ഹാൾ എന്ന 42കാരനാണ് അറസ്റ്റിലായത്. ഇത് കൂടാതെ ക്ലാസ് ബി പദാർത്ഥമായ ഡിസൈനർ മയക്കുമരുന്ന് ജിഎച്ബി വിതരണം ചെയ്തതിനും ഒരു കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ആഡം ഹാളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 2 ന് ന്യൂകാസിൽ ക്രൗൺ കോടതിയിൽ…

