
ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് തട്ടിപ്പ്; നടത്തിപ്പുകാരന്റെ ഭാര്യയും അറസ്റ്റില്‍
തിരുവല്ല : പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് പൂട്ടി ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ പ്രധാന നടത്തിപ്പുകാരന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് തമിഴ്നാട്ടില്‍നിന്ന് അറസ്റ്റുചെയ്തു. തെള്ളിയൂര്‍ ശ്രീരാമസദനത്തില്‍ ഡി. ഗോപാലകൃഷ്ണന്‍നായരുടെ ഭാര്യ സിന്ധു ജി. നായര്‍ (57) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലുള്ള കുയ്ലപ്പാളയത്തെ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് സംഘം സിന്ധുവിനെ വ്യാഴാഴ്ച പിടികൂടിയത്. 2024 ഫെബ്രുവരിയിലാണ് ധനകാര്യസ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയത്. ഗോപാലകൃഷ്ണന്‍ നായര്‍, സിന്ധു, ഇവരുടെ മകന്‍ ഗോവിന്ദ്…