
ഭര്‍ത്താവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന ഭാര്യയുടെ പരാതിയില്‍ നാലു പേര്‍ പിടിയിൽ
പയ്യന്നൂര്‍: തിരുവനന്തപുരം പൂന്തുറയില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയില്‍ നാലു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. വെമ്പായം സ്വദേശികളായ ഷംനാഷ് (39), എം എ നജിംഷാ (41), ബിജു പ്രസാദ് (28), കെ അജിത് കുമാര്‍ (56) എന്നിവരെയാണ് പൂന്തുറ പോലിസിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. തട്ടിക്കൊണ്ടുപോവലിന് ഇരയായെന്ന് പറയപ്പെടുന്ന യുവാവ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആര്‍ എസ് രഞ്ജിത്തും (32) പോലിസിന്റെ കസ്റ്റഡിയിലുണ്ട്. എന്നാല്‍, തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും…