
മോഷ്ടിച്ച നാണയത്തുട്ട് എണ്ണുന്ന ശബ്ദം പൊലീസിന് വഴികാട്ടി; 70 പവൻ സ്വർണം കവർന്നവർ കുടുങ്ങി
കൊച്ചിയിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 70 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് സാഹസികമായാണ് പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്. കെട്ടിടത്തിൽ ആളില്ലെന്ന് കരുതി തിരികെ പോകുന്നതിനിടെ മോഷ്‌ടിച്ച നാണയത്തുട്ടുകൾ പ്രതികൾ എണ്ണുന്ന ശബ്ദമാണ് പൊലീസിന് വഴികാട്ടിയായത്. അസാം സ്വദേശികളായ മൊഹിദുൾ ഇസ്ലാം, ബാബു സോഹ്റ എന്നിവരാണ് പിടിയിലായത്. 70 പവൻ സ്വർണത്തിന് പുറമെ ആധാരം അടക്കമുള്ള രേഖകളും, വർഷങ്ങൾ പഴക്കമുള്ള നാണയ…