ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പെൺകുട്ടികൾക്ക് വിവാഹവാഗ്ദാനം നൽകി പണം തട്ടിയ യുവാവ് പിടിയിൽ
കളമശ്ശേരി: ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പെൺകുട്ടികൾക്ക് വിവാഹവാഗ്ദാനം നൽകി പണം തട്ടിയ യുവാവ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി റോഡ് സ്കൈ വ്യൂവിൽ കാർത്തിക് വേണുഗോപാലിനെയാണ്(31) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കാർത്തിക്. സമൂഹ മാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേനനയാണ് ഫോണിൽ സന്ദേശം അയച്ച് തുടങ്ങാറ്. ബെംഗളൂരുവിൽ മലയാളി യുവതി നൽകിയ പരാതിയെ തുടർന്നാണ് പോലീസ്…

