Headlines

കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റില്‍

ബ്രസല്‍സ്: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റില്‍. ബെല്‍ജിയത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബല്‍ജിയം പൊലീസാണ് ചോസ്‌കിയെ അറസ്റ്റ് ചെയ്തത് ജയിലില്‍ അടച്ചത്. ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയ കോടികളുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് ചോക്സി രാജ്യം വിട്ടത്. കോടികളുടെ തട്ടിപ്പു കേസില്‍ രാജ്യംവിട്ട ചോക്സിയെ കൈമാറാന്‍ ഇന്ത്യ ബെല്‍ജിയത്തോട് ആവശ്യപ്പെട്ടിരുന്നു. 13,500 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ്…

Read More

കഴക്കൂട്ടത്ത് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം . കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. ഏപ്രിൽ ഏഴാം തീയതി ഉച്ചയ്ക്കാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്‌തിരുന്ന ബൈക്ക് മോഷണം പോയത്. നമ്പർ മാറ്റി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറഞ്ഞു

Read More

പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ

മലപ്പുറം: ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച ഫാത്തിമയുടെ മകൻ അബൂബക്കർ സിദ്ദീഖ് ആണ് മലപ്പുറം പൊലീസിൻ്റെ പിടിയിൽ ആയത്. അന്നേ ദിവസം അബൂബക്കർ സിദ്ദീഖ് ആണ് ഫാത്തിമയെ സിറാജുദ്ദീൻ്റെ വീട്ടിൽ എത്തിച്ചത്. അസ്മയുടെ മരണത്തിൽ നേരത്തെ ഭര്‍ത്താവ് സിറാജുദ്ദീനെയും പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങൽ സ്വദേശി ഫാത്തിമയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഭാര്യ അസ്മയെ വീട്ടില്‍…

Read More

അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണ കുറ്റം ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉറുമ്പിനെ ഇടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദിവാസി ബാലനെ തല്ലുന്നത് തടയാൻ ശ്രമിച്ച…

Read More

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ട് യുവതികൾ പോലീസ് പിടിയിൽ

കൊച്ചി: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ട് യുവതികൾ പോലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന 7 കിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതികൾ കുടുങ്ങിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് യുവതികൾ അറസ്റ്റിലായത്. ഇവരെ പിടികൂടുന്ന സമയത്ത് നാല് വയസ്സുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. മുൻപും കഞ്ചാവ് കേസിൽ ഇരുവരും പിടിയിലായിട്ടുണ്ട്. പോലീസിന് ലഭിച്ച രഹഷ്യ…

Read More

താമരശ്ശേരി ചുരത്തില്‍ മോഷ്ടിച്ച ബൈക്കുകളുമായി യുവാക്കൾ പിടിയിൽ.

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മോഷ്ടിച്ച ബൈക്കുകളുമായി യുവാക്കൾ പിടിയിൽ. സംശയം തോന്നി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മോഷ്ടിച്ച ബൈക്കുകളാണെന്ന് കണ്ടെത്തിയത്. വയനാട് കല്‍പറ്റ പിണങ്ങോട് സ്വദേശികളായ അമൃത നിവാസില്‍ അഭിഷേക്, പറപ്പാടന്‍ അജ്‌നാസ്, ചുണ്ടയില്‍ സ്വദേശി മോതിരോട്ട് ഫസല്‍ എന്നീ മൂന്ന് യുവാക്കളെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മൂന്ന് പേരും പിടിയിലായത്. പുലര്‍ച്ചെ നാലു മണിയോടെ താമരശ്ശേരി ചുരത്തില്‍ പട്രോളിംഗ്…

Read More

സ്പര്‍ധയുണ്ടാക്കുന്ന വാര്‍ത്ത; കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യു അറസ്റ്റില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലായ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത പ്രചരിപ്പിച്ച കേസിലാണ് നടപടി. 2023 ഒക്ടോബറില്‍ കൊച്ചി കളമശ്ശേരിയില്‍ ‘യഹോവസാക്ഷി’കളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഈ സംഭവത്തിനു പിന്നാലെ സ്പര്‍ധയുണ്ടാക്കുന്ന തരം വാര്‍ത്ത കര്‍മ ന്യൂസില്‍ വന്നതിനാണ് കേസെടുത്തത്. ഓസ്ട്രേലിയയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. വിദേശത്തായിരുന്ന വിന്‍സ് മാത്യുവിന്റെ…

Read More

ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം, ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

        കോഴിക്കോട്: സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിക്കുകയും വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന പ്രതിയെ കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മാറാഞ്ചേരി സ്വദേശി മുഹമ്മദ് ഫുവാദാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ പ്രതി തട്ടിപ്പിന് ഇരയാക്കിയെന്ന വിവരം പൊലീസിന് ലഭിച്ചു. കോഴിക്കോട് സ്വദേശിയായ യുവതിയുമായി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി ബന്ധം സ്ഥാപിച്ചത്. വ്യാജ ഫോട്ടോകള്‍ ഭര്‍ത്താവിനും…

Read More

അനധികൃത നുഴഞ്ഞു കയറ്റം; 27 പാകിസ്ഥാൻ വംശജരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്

മസ്കറ്റ് :അനധികൃത കുടിയേറ്റം തടയുന്നതിൻ്റെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരുന്നു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഇനിയും നിരീക്ഷണങ്ങൾ ശക്തമാക്കുമെന്നും അനധികൃതമായുള്ള നുഴഞ്ഞുകയറ്റം പോലുള്ള പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ, രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച സിറിയൻ ട്രക്ക് ഡ്രൈവർ ഉൾപ്പടെ മൂന്നു പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ അൽ മസ്യൂന അതിർത്തി പോസ്റ്റിൽ വെച്ചാണ് പിടികൂടിയത്….

Read More

പാലക്കാട്‌ ബാർ ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റില്‍

ആറങ്ങോട്ടുകര: പാലക്കാട്‌ ബാർ ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റില്‍. മാട്ടായ സ്വദേശി സിദ്ധിഖ് (38) നെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. ബാറിൽ കയറി അതിക്രമം കാണിക്കുകയും കൈയാങ്കളി നടത്തുകയും ചെയ്തതിനാണ് സിദ്ധിഖിനെതിരെ കേസ് എടുത്തിരുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കി ബാറിൽ നാശ നഷ്ടം സൃഷ്ടിക്കുകയും, ഇത് തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ഇയാൾ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാം തിയതി ആറങ്ങോട്ടുകര കൊട്ടാരം ബാറില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനെത്തിയ സിദ്ധിഖ് അൽപ സമയത്തിനകം മദ്യപിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial