ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി പുരോഹിതനെ ഭീക്ഷണിപ്പെടുത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: പുരോഹിതനെ തമിഴ്നാട് ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി ഭീഷണിപെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ആലപ്പുഴ സൈബർ ക്രൈം പോലീസാണ് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി അജിത് കുമാറിനെ പിടികൂടിയത്. എറണാകുളം സ്വദേശിയായ പുരോഹിതനെ ഇ- മെയിലിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. 2024 മാർച്ചിലായിരുന്നു സംഭവം. പരാതിയെത്തുടർന്ന് ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പി കെ എൽ സജിമോന്‍റെ നിർദേശ പ്രകാരമായിരുന്നു അന്വേഷണം. കോടതിയുടെ നിർദേശ പ്രകാരം പ്രതി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരായതിനെത്തുടർന്നാണ് അറസ്റ്റ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം…

