കാളകെട്ടിനിടെ പൊലീസുകാരുടെ കണ്ണിൽ മണ്ണ് വാരിയിട്ട് ആക്രമണം; പ്രതികൾ അറസ്റ്റിൽ
മാന്നാർ: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാളകെട്ടിനിടെ പൊലീസുകാരുടെ കണ്ണിൽ മണ്ണ് വാരിയിട്ട് ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. ചെന്നിത്തല തൃപ്പെരുന്തുറ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 46 കാരനായ സുമേഷ്, 47 കാരനായ ജയ്സൺ സാമുവൽ എന്നിവരാണ് പിടിയിലായത്. ഉത്സവ നടത്തിപ്പുകാരും കാളകെട്ട് സമിതി അംഗങ്ങളും തമ്മില്‍ പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ രാത്രി ഏഴരയോടെ വീണ്ടും പ്രദേശത്ത് സംഘർഷം ഉണ്ടായി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി സ്ഥലത്തെത്തിയ പൊലീസുകാരുടെ…

