തലസ്ഥാനത്ത് ഹോട്ടലിൽ കയറി ഗുണ്ടാ ആക്രമണം; ഹാർഡ് ഡിസ്ക്കും പണവും മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ കയറി ഗുണ്ടകളുടെ ആക്രമണം. വഴുതക്കാട് പ്രവർത്തിക്കുന്ന കുട്ടനാടൻ പു‌ഞ്ചയെനന ഹോട്ടലിൽ ആണ് സംഘർഷം. സംഭവത്തിൽ മൂന്നുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീൻ, നിധിൻ, മനു എന്നിവർ ആണ് പിടിയിലായത്. ഹോട്ടലിൻറെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും പണവും അക്രമികൾ മോഷ്ടിച്ചുവെന്ന് ഉടമ പൊലീസിൽ പരാതി നൽകി. പാറ്റൂരിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിലെ പ്രതിയായ നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഹോട്ടൽ പ്രവർത്തിക്കുന്ന ഇതേ കെട്ടിടത്തിൽ മറ്റൊരു ഹോട്ടൽ മാസങ്ങള്‍ക്ക് മുമ്പ് പ്രവർത്തിച്ചിരുന്നു. ഹോട്ടൽ…

Read More

വാഹനപരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്തിയില്ല, പോലീസ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; 3 പേർ പിടിയിൽ

ഈരാറ്റുപേട്ട (കോട്ടയം): പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതിരിക്കുകയും പോലീസിന്റെ വാഹനങ്ങൾ ഇടിച്ചുതകർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (39), ഈരാറ്റുപേട്ട നടക്കൽ പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ് (33), പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് തെക്കേതിൽ വീട്ടിൽ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.ജില്ലയിൽ മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ…

Read More

ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് പുഴയിൽ ചാടിയവർ പൊലീസ് കസ്റ്റഡിയിൽ ; പിടിയിലായത് വൻ തട്ടിപ്പ് സംഘം

ചാലക്കുടി : ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് നാലുപേർ താഴേക്ക് ചാടിയ സംഭവം, പുഴയിൽ ചാടിയവരെ പെരുമ്പാവൂരിൽ നിന്ന് കണ്ടെത്തി. കണ്ടെത്തിയ മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി പണം തട്ടിയ കേസിലാണ് നടപടി. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും പണം തട്ടിയെടുത്ത് ഓടുന്നതിനിടെയാണ് പ്രതികൾ അപകടത്തിൽപ്പെട്ടത്. മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയുമായിരുന്നു. ട്രെയിൻ തട്ടിയ ആൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഒഎല്‍എക്‌സ് വഴി ഡ്രൈവറായെത്തി, വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷം മോഷണം; പ്രതി പിടിയില്‍

കൊച്ചി: തൃപ്പൂണിത്തുറയിലെ വീട്ടിൽ നിന്നും 13 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ. കോട്ടയം എരുമേലി സ്വദേശി സുമിത്ത് എബ്രഹാമാണ് പിടിയിലായത്. ഒരു മാസത്തോളമായി ഒളിവിലായിരുന്ന പ്രതിയാണ് ഹിൽ പാലസ് പൊലീസിന്റെ പിടിയിലായത്. ഒരു മാസം മുൻപാണ് സുമിത്ത് തൃപ്പൂണിത്തുറയിലെ ഒരു വീട്ടിൽ നിന്നും 13 പവൻ സ്വർണം മോഷ്ടിച്ച് കടന്നു കളഞ്ഞത്. മോഷണം നടത്തിയ വീട്ടിലെ ഡ്രൈവറായിരുന്നു പ്രതി. വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം താക്കോൽ സംഘടിപ്പിച്ചു അലമാരയിൽ നിന്നും സ്വർണം മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു….

Read More

ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; മുത്തങ്ങയിൽ പിടികൂടിയത് 5 ലക്ഷം വിലയുള്ള മെത്താഫിറ്റമിൻ

മാനന്തവാടി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 160.77 ഗ്രാം മയക്കുമരുന്ന് മെത്താംഫിറ്റമിനുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ എന്നയാളെയാണ് എക്സൈസ്  അറസ്റ്റ് ചെയ്തത്. മൈസൂർ – പൊന്നാനി  കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്ന  സമയത്താണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലാകുന്നത്.ബെംഗ്ലൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്നു. പ്രതി ദുബൈയിൽ സ്വന്തമായി ആയുർവേദ സെൻറർ നടത്തുന്ന ഡോക്ടറാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. വിവാഹ…

Read More

യുവാവിൻ്റെ മരണം കൊലപാതകം; അമ്മാവൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ഇടയം സ്വദേശിയായ യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മാവൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഇടയം നിതിന്‍ഭവനില്‍ ദിനകരന്‍ (59), മക്കളായ നിതിന്‍ (23), രോഹിത് (20) എന്നിവരാണ് അറസ്റ്റിലായത്. മർദ്ദനമേറ്റതിനെ തുടർന്ന് പരിക്കേറ്റ ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് കഴിഞ്ഞമാസം 16-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് മരിച്ചത്.മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് കഴിഞ്ഞമാസം 16-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് മരിച്ചത്. മരണകാരണം മർദ്ദനമേറ്റതാണെന്ന് പോസ്റ്റ്…

Read More

യുവാവിനെ കണ്ട് സംശയം തോന്നി; പരിശോധിച്ചപ്പോൾ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്, അറസ്റ്റ്

കോട്ടയം: ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻ കഞ്ചാവ് വേട്ട. 12.5 കിലോ കഞ്ചാവാണ് എക്സൈ് സംഘം യുവാവിൽ നിന്ന് പിടികൂടിയത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോൺ നജീബാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം വച്ചാണ് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ് പ്രമോദും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ നിന്നിരുന്ന നജീബിനെ കണ്ട് സംശയം തോന്നി എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ്…

Read More

നാലര ലക്ഷം രൂപയുടെ എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29)വിനെയാണ് തുമ്പ പൊലീസ് കഴക്കൂട്ടത്ത് നിന്നും അറസ്റ്റ് ചെയ്തത്. 150 ഗ്രാം എം.ഡി.എം.എയും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. അതേസമയം, എം.ഡി.എം.എ വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി പൊലീസിൻറെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു. ബെംഗളുരുവിൽ നിന്നും കഴക്കൂട്ടത്ത് എത്തിച്ചാണ് അയാൾ ലഹരി കച്ചവടം നടത്താൻ ശ്രമിച്ചത്. മൈസുൂരു – കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാൾ കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിലിറങ്ങി സമീപത്തെ ഇടവഴിയിൽ എം.ഡി.എം.എ. കൈമാറാൻ കാത്തു…

Read More

വാഹന പുകപരിശോധന കേന്ദ്രത്തിന്റെ മറവിൽ തട്ടിപ്പ്; പണം വാങ്ങി വ്യാജ ഇൻഷുറൻസ് രേഖകളുണ്ടാക്കി നൽകും; യുവാവ് അറസ്റ്റിൽ

മലപ്പുറം: കാളികാവിൽ പുക പരിശോധനകേന്ദ്രത്തിന്റെ മറവിൽ വാഹനങ്ങളുടെ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിലെ പ്രതി അറസ്റ്റിൽ. അഞ്ചച്ചവടി സ്വദേശി അൽത്താഫാണ് പിടിയിലായത്. കാളികാവിൽ പ്രവർത്തിക്കുന്ന പുക പരിശോധനകേന്ദ്രത്തിന്റെ മറവിലായിരുന്നു വ്യാജ ഇൻഷുറൻസ് തട്ടിപ്പ്. ഇൻഷുറൻസ് അടയ്ക്കാൻ ഉടമസ്ഥർ നൽകുന്ന തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുകയായിരുന്നു അൽത്താഫ് ചെയ്തിരുന്നത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട അഞ്ചച്ചവടിയിലെ ഒരു വാഹന ഉടമ കാളികാവ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുക പരിശോധന കേന്ദ്രത്തിൽ നിന്നും അൽത്താഫിനെ…

Read More

കഞ്ചാവുമായി യുവാവ് പിടിയിൽ; ചോദ്യം ചെയ്യലിൽ കൂട്ടുകാരനെയും കാട്ടിക്കൊടുത്തു; പിടിയിലായവർ ചില്ലറ വിൽപ്പനക്കാരെന്ന് എക്സൈസ്

തൃശ്ശൂർ: വാടാനപ്പള്ളിയിൽ കഞ്ചാവും ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. സായന്ത്, ഷിജിൽ എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 140 ഗ്രാം കഞ്ചാവും, 1.07 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. പ്രതികൾ വാടാനപ്പള്ളി ഭാഗത്ത് കഞ്ചാവും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും വൻതോതിൽ കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തുന്നവരാണെന്ന് എക്സൈസ് പറഞ്ഞു. പ്രതികൾക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വഷിച്ച് വരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി. വാടാനപ്പള്ളി റെയിഞ്ച് പാർട്ടി നടത്തിയ പട്രോളിംഗിൽ തൃപ്രയാർ ഭാഗത്ത് നിന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial