Headlines

യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു; യുവതിക്കു രക്ഷകനായതു ഭർത്താവ്

പത്തനംതിട്ട: കോന്നിയിൽ അതിഥിതൊഴിലാളിയുടെ ഭാര്യയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി. കോന്നി മങ്ങാരം വരിക്കോലിൽതുണ്ടിൽ അനിൽകുമാർ (48), മങ്ങാരം കിഴക്കേടത്ത് ശിവപ്രസാദ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കോന്നി പോലീസ് എസ്.എച്ച്. ഒ. പി. ശ്രീജിത്തിൻ്റെ അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഐരവണിൽ താമസിക്കുന്ന അസം സ്വദേശിയുടെ ഭാര്യയെ 14-ന് രാത്രി ഇവർ വീട്ടിൽ അതിക്രമിച്ച് കയറിയ അനിൽകുമാർ ബലമായി പിടിച്ചിറക്കി…

Read More

19 കാരി കഴുത്തിൽ കയർ മുറുകി അവശനിലയിൽ കണ്ടെത്തി, ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു 

കൊച്ചി: വീടിനുള്ളിൽ 19 കാരി കഴുത്തിൽ കയർ മുറുകി അവശനിലയിൽ. ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഞായറാഴ്ച ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പെൺകുട്ടിയെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയത്. അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി മർദ്ദനത്തിനിരയായതായി പോലീസ് പറഞ്ഞു. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. അതേസമയം, പെൺകുട്ടി മർദ്ദനത്തിനിരയായതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത…

Read More

ഭാര്യയും മകളും അടക്കം മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടു; സുധാകരനെ കൊന്നത് പെട്ടെന്നുള്ള പ്രകോപനം മൂലമെന്ന് ചെന്താമര

പാലക്കാട്: ഭാര്യ അടക്കം മൂന്നുപേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഭാര്യയെയും മകളെയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. മാട്ടായില്‍ നിന്നിറങ്ങി വന്നത് ശേഷിക്കുന്നവരെ കൂടി വകവരുത്താനായിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് സുധാകരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ചെന്താമര മൊഴി നല്‍കി. കൃത്യം നടന്നതിന് തലേദിവസം സുധാകരനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഭാര്യയെ കൊന്നതിന് കാണിച്ചുതരാമെന്ന് സുധാകരന്‍ ചെന്താമരയോട് പറഞ്ഞു. ഇതാണ് പെട്ടെന്ന് ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട്…

Read More

മോഷ്ടിച്ച നാണയത്തുട്ട് എണ്ണുന്ന ശബ്ദം പൊലീസിന് വഴികാട്ടി; 70 പവൻ സ്വർണം കവർന്നവർ കുടുങ്ങി

കൊച്ചിയിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 70 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. എറണാകുളം നോർത്ത് റെയിൽവെ ‌സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് സാഹസികമായാണ് പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്. കെട്ടിടത്തിൽ ആളില്ലെന്ന് കരുതി തിരികെ പോകുന്നതിനിടെ മോഷ്‌ടിച്ച നാണയത്തുട്ടുകൾ പ്രതികൾ എണ്ണുന്ന ശബ്ദമാണ് പൊലീസിന് വഴികാട്ടിയായത്. അസാം സ്വദേശികളായ മൊഹിദുൾ ഇസ്ലാം, ബാബു സോഹ്റ എന്നിവരാണ് പിടിയിലായത്. 70 പവൻ സ്വർണത്തിന് പുറമെ ആധാരം അടക്കമുള്ള രേഖകളും, വർഷങ്ങൾ പഴക്കമുള്ള നാണയ…

Read More

ആലപ്പുഴയിൽ പണയ സ്വർണത്തിൽ തട്ടിപ്പ്;സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ

ആലപ്പുഴ: പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പുറക്കാട് ശാഖയിൽ നിന്നും പണയ സ്വർണത്തിൽ തിരിമറി നടത്തി 14 ലക്ഷത്തിൽ പരം രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. പുറക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ ഇല്ല്യാസ് പറമ്പ് വീട്ടിൽ ബിന്ദു (48), പുറക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ കാരിക്കാപറമ്പ് വീട്ടിൽ സുൽഫിയ ഹസ്സൻ (37), അയൽവാസിയും സഹായിയുമായ 15-ാം വാർഡിൽ മൂരിപ്പാറ വീട്ടിൽ മായ (44) എന്നിവരെയാണ്…

Read More

വസ്‌തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കിളിമാനൂർ: വസ്‌തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ വിജയകുമാറാണ് അറസ്റ്റിലായത്. വസ്‌തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് വിജയകുമറിനെ പിടികൂടുകയായിരുന്നു. പഴയകുന്നുമ്മേൽ സ്വദേശിയായ പരാതിക്കാരന്റെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കര ഭൂമിയാക്കുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം ഫയൽ…

Read More

നിധി കുഴിച്ചെടുക്കാൻ എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ പിടിയിൽ

കാസർഗോഡ്: കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ മൊഗ്രാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം അഞ്ചു പേർ പിടിയിൽ. കോട്ടയിലെ വെള്ളമില്ലാത്ത കിണറിനകത്ത് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് കുഴിക്കാൻ തുടങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടിയത്. കോട്ടയ്ക്ക് അകത്തെ കിണറിനുള്ളിലാണ് ഇവർ നിധി കുഴിച്ചെടുക്കാൻ നോക്കിയത്.       തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോട്ടയ്ക്കകത്തു നിന്നും ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി…

Read More

ആലപ്പുഴയിൽ ബാർ ജീവനക്കാരനെ ഓടിച്ചിട്ട് കുത്തി; ഒരാൾ അറസ്റ്റിൽ

ആലപ്പുഴ എസ്.എല്‍ പുരത്ത് ബാർ ജീവനക്കാരനെ ഓടിച്ചിട്ട് കുത്തി. കഞ്ഞിക്കുഴി എസ്.എസ് ബാറിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്.വടക്ക് പഞ്ചായത്ത് പുതുവല്‍ച്ചിറ വീട്ടില്‍ അരുണ്‍ മുരളി എന്ന പ്രമോദ് (27) ആണ് സന്തോഷിനെ ആക്രമിച്ചത്. മാരാരിക്കുളം പൊലീസ് സ്റ്റേഷന് എതിർവശമുള്ള ബാറിന് മുന്നിലാണ് ആക്രമണം.ബാറില്‍ മദ്യപിച്ച്‌ ബഹളം വെച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. ആളുകള്‍ നോക്കിനില്‍ക്കെ പ്രമോദിനെ സന്തോഷ് കുത്തുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ഗുരുതര പരിക്കേറ്റ സന്തോഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റി. സംഭവത്തിന്…

Read More

വ്യാജ സ്വർണം നല്‍കി പറ്റിച്ച കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി; ഏഴംഗ സംഘത്തെ പിടികൂടി പൊലീസ്

കൊച്ചി: കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി ആലുവ റൂറല്‍ ജില്ലാ പൊലീസ്. ഗോമയ്യ എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഏഴംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. വ്യാജ സ്വര്‍ണം കച്ചവടം ഉറപ്പിക്കാനാണ് ഗോമയ്യയും സുഹൃത്തും ആലുവയില്‍ എത്തിയത്. അല്‍ത്താഫ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് അമല്‍, ആദില്‍ അസിഫ്, സിജോ ജോസ്, ഹൈദ്രാസ്, ഫാസില്‍ മൂത്തേടത്ത് എന്നിവരാണ് പിടിയിലായത്. വ്യാജ സ്വര്‍ണം നല്‍കി ഗോമയ്യ മുമ്പും ഇവരെ കബളിപ്പിച്ചിരുന്നു. സംഭവത്തിൽ പോലീസ്…

Read More

ടിപ്പർ ലോറിയോടിച്ച 17കാരനെ പോലീസ് പിടികൂടി; പിതാവിനെതിരെയും കേസ്

കോഴിക്കോട്: ടിപ്പർ ലോറിയോടിച്ച 17കാരനെ പോലീസ് പിടികൂടി. കോഴിക്കോട്ടെ കല്ലാച്ചിയിൽ വാണിയൂർ റോഡിലാണ് സംഭവം. കുട്ടിയെ നാദാപുരം പൊലീസ് പിടികൂടി. കുട്ടിയുടെ പിതാവ് നജീബിന്‍റെ (46) പേരിൽ കേസെടുത്തു. ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയിലും സമാന സംഭവം ഉണ്ടായി. പിക്കപ്പ് വാഹനം ഓടിച്ച 12കാരൻ എംവിഡിയെ കണ്ടതോടെ ഓടി രക്ഷപെടുകയായിരുന്നു. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മായിത്തറയിൽ മോട്ടോര്‍ വാഹന വകുപ്പ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. വാഹനത്തിന്‍റെ താക്കോലുമായാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial