Headlines

യുവതിയുടെ നഗ്നച്ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതി പൊലീസ് പിടിയിൽ

വയനാട്: നഗ്നച്ചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയോട് 10 ലക്ഷം ആവശ്യപ്പെട്ട യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട്, കൈതപ്പൊയില്‍ ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്ക് (29) എന്ന യുവാവാണ് പിടിയിലായത്. വിദേശത്തായിരുന്ന യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. യുവതിയുടെ നഗ്നച്ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ പിടികൂടി. കോഴിക്കോട്, കൈതപ്പൊയില്‍ ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്കി നെയാണ് 17ന് മേപ്പാടി പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം,…

Read More

സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വില്പന നാവായികുളം സ്വദേശിയായ യുവാവ് പിടിയിൽ

കല്ലമ്പലം: സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നാവായിക്കുളം കുടവൂർ വൈരമല വടക്കുംകരമൂല കുന്നുവിള വീട്ടിൽ നൗഷാദിന്റെ മകൻ സെയ്താലി(28)യാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവും കഞ്ചാവ് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളും മാസ്കിംഗ് ടേപ്പും ഗ്ലാസ് ട്യൂബും കഞ്ചാവ് വിറ്റുകിട്ടിയ പണവും പ്രതിയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. കല്ലമ്പലം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. പ്രതിക്കെതിരെ കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും…

Read More

എടപ്പാളില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

എടപ്പാളില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.വട്ടംകുളം മൂതൂര്‍ സ്വദേശി 39 വയസുള്ള പടിഞ്ഞാറെ പറമ്പില്‍ രതീഷിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ജൂലായ് 10നാണ് കേസിന് ആസ്പദമായ സംഭവം.എടപ്പാളില്‍ ഓട്ടോ ഡ്രൈവറായ രതീഷ് പരിചയം മുതലെടുത്ത് 17 കാരനായ വിദ്യാര്‍ത്ഥിയെ എടപ്പാള്‍ പട്ടാമ്പി റോഡിലെ ലോഡ്ജില്‍ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ശ്രമിക്കുകയായിരുന്നു.സംഭവത്തില്‍ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിനും ചങ്ങരംകുളം പോലീസിനും പരാതി നല്‍കുകയായിരുന്നു.പിടിയാലായ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് ചങ്ങരംകുളം പോലീസ്…

Read More

പുനലൂരിൽ കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊല്ലം: കെഎസ്ആർടിസി ബസ് മോഷ്ടിച്ചുകൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പുനലൂർ ഡിപ്പോയ്ക്ക് സമീപത്തെ ദേശീയപാതയോരത്ത് നിർത്തിയിട്ട ബസ്സാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്. തെന്മല ഒറ്റക്കൽ സ്വദേശി ബിനീഷാണ് പുനലൂർ പോലീസിന്റെ കസ്റ്റഡിയിലായത്. ഇയാളെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഡിപ്പോയ്ക്ക് 150 മീറ്റർ കിഴക്ക് മാറി ടി.ബി. ജങ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബസ് കടത്താനുള്ള ശ്രമം പോലീസ് തടഞ്ഞത്. ഹെഡ്‍ലൈറ്റുകൾ തെളിക്കാതെ ദേശീയപാതയിലൂടെ ബസ് വരുന്നതുകണ്ട് സംശയം തോന്നിയ…

Read More

ബിജെപി നേതാവ് മോഷ്ടിച്ചത് സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിന് വിതരണം ചെയ്യേണ്ട അരി; രണ്ടുകോടിയിലേറെ വിലമതിക്കുന്ന അരി മോഷ്ടിച്ച നേതാവ് അറസ്റ്റിൽ

ബെംഗളൂരു: രണ്ടുകോടിയിലേറെ വിലമതിക്കുന്ന അരി മോഷ്ടിച്ച കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. കര്‍ണാടക സര്‍ക്കാരിന്റെ അന്നഭാഗ്യപദ്ധതിക്കായി കരുതിയിരുന്ന അരി മോഷ്ടിച്ച മണികാന്ത് റാത്തോഡ് ആണ് അറസ്റ്റിലായത്. കലബുറഗിയിലെ വീട്ടില്‍നിന്നാണ് ഷഹാപുര്‍ പോലീസ് റാത്തോഡിനെ അറസ്റ്റുചെയ്തത്. യാദ്ഗിര്‍ ജില്ലയിലെ ഷഹാപുരില്‍ സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 6077 ക്വിന്റല്‍ അരിയാണ് റാത്തോഡ് മോഷ്ടിച്ചത്. ചോദ്യംചെയ്യുന്നതിനായി റാത്തോഡിനെ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റുചെയ്തത്. 2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കെതിരേ റാത്തോഡ് മത്സരിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിലെ ഓരോ…

Read More

മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിൽ നടത്തിയത് 80 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോഴിക്കോട് രണ്ട് പേര്‍ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിക്ഷേപ തട്ടിപ്പുകേസിൽ രണ്ടുപേർ അറസ്റ്റിൽ. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിലാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കമ്പനി തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. 80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പോലീസ് വ്യക്തമാക്കി. കമ്പനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളിൽ പോലീസ് സംഘം പരിശോധന തുടരുകയാണ്. ഉയര്‍ന്ന പലിശയും ആകര്‍ഷകമായ വാഗ്ദാനങ്ങളും നൽകിയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അന്വേഷണം നടക്കുന്നത്. ഓഹരികളിലും മറ്റും നിക്ഷേപിച്ചാണ് കമ്പനി മുന്നോട്ട് പോയത്. ഒട്ടേറെ പേരിൽ…

Read More

യുവാവും യുവതിയും ലഹരി വില്പന നടത്തിയത് ലോഡ്ജ് കേന്ദ്രീകരിച്ച്; കോട്ടയത്ത് എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോട്ടയം: കോട്ടയത്ത് ഏറ്റുമാനൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി ടി. അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവർ ഏറ്റുമാനൂർ കാരിത്താസ് ജങ്ഷന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്…

Read More

കുടുംബപ്രശ്നം തര്‍ക്കത്തിലെത്തി, ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, യുവാവും അമ്മയും അറസ്റ്റിൽ

    ഹരിപ്പാട് :  കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ്  ഭാര്യ ആശുപത്രിയിൽ. സംഭവത്തിൽ  തൃക്കുന്നപ്പുഴ വലിയപറമ്പ്  രാജി നിവാസി രാജേഷ്  (32) അമ്മ സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ രാജേഷിന്റെ ഭാര്യ വൃന്ദ മോൾ (34) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി  കുടുംബ പ്രശ്നങ്ങളെ തുടർന്ന് തര്‍ക്കത്തിനൊടുവിൽ രാജേഷ് പിച്ചാത്തി ഉപയോഗിച്ച് വൃന്ദയുടെ വയറ്റത്ത് കുത്തുകയായിരുന്നു….

Read More

16കാരിയെ പീഡിപ്പിച്ചു: പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. 16 കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങൾക്ക് മുൻപ് അരീക്കോടിലേക്ക് മാറിയത്.

Read More

ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷണം ഹോബി, പ്രതി പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സോമനെയാണ് മൊബൈൽ മോഷ്ടിച്ച കേസിൽ കോട്ടയം റെയിൽവേ പൊലീസ്പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പന്ത്രണ്ടായിരം രൂപ വിലവരുന്ന മൊബൈൽ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . മോഷണ കേസിൽ ജയിലായിരുന്ന സോമൻ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial