
മോറിസ് കോയിന്‍ തട്ടിപ്പ്: 1,200 കോടി രൂപ തട്ടി, മലപ്പുറത്ത് മൂന്ന് പേര്‍ പിടിയില്‍
മലപ്പുറം : മോറിസ് കോയിന്‍ എന്ന പേരിലുള്ള ക്രിപ്റ്റോകറന്‍സി നിക്ഷേപപദ്ധതിയിലേക്ക് നിരവധി പേരെ ചേര്‍ത്ത് 1,200 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പ്രതികള്‍ മലപ്പുറത്ത് പിടിയില്‍. പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (40), തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കര അരയച്ചന്റെപുരയ്ക്കല്‍ ദിറാര്‍ (51), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കളരിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (54) എന്നിവരെയാണ് ക്രൈംബ്രാഞ്ച് മലപ്പുറം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ വടക്കന്‍ ജില്ലകളിലെ നിരവധി പേരുടെ…