ജീവകാരുണ്യസംഘടനയുടെ പേരിൽ പിരിവിനെത്തി, ഗ്യാസ് ലീക്കെന്ന് പറഞ്ഞ് അകത്ത് കയറി വീട്ടമ്മയെ പീഡിപ്പിച്ചു, അറസ്റ്റ്

     ചാരുംമൂട് : ജീവകാരുണ്യ സംഘടനയുടെ പേരിൽ പണപ്പിരിവിനെത്തി വീട്ടമ്മയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട മുതുപിലാക്കാട് ചെന്നല്ലൂർ വീട്ടിൽ അനിൽകുമാറിനെ(45) യാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്ത്ത്. സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ പിരിവിനെന്നു പറഞ്ഞെത്തിയ ഇയാൾ ഗ്യാസ് ലീക്ക് ഉണ്ടെന്ന് പറഞ്ഞാണ് വീടിനുള്ളിൽ കയറിയത്. ഈ സമയം വീട്ടമ്മമാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാർ തടഞ്ഞുവെച്ചാണ് ഇയാളെ പോലീസിൽ ഏല്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read More

സിനിമയില്‍ വേഷം തരാമെന്ന് വാഗ്ദാനം; ഇറച്ചി വ്യാപാരിയില്‍ നിന്നും 67 ലക്ഷം രൂപ തട്ടിയ കരിമ്പ സ്വദേശി അറസ്റ്റിൽ

സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്നും നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് ഇറച്ചി വ്യാപാരിയില്‍ നിന്നും അറുപത്തി ഏഴരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. കള്ളന്മാരുടെ വീടെന്ന ചിത്രത്തിന്റെ സംവിധായകനും പാലക്കാട് കരിമ്പ സ്വദേശിയുമായ കാജാ ഹുസൈനാണ് ഹേമാംബിക നഗര്‍ പൊലീസിന്റെ പിടിയിലായത്. അകത്തേത്തറ സ്വദേശി മുഹമ്മദ് ഷെരീഫിനാണ് പണം നഷ്ടപ്പെട്ടത്.രണ്ട് ലക്ഷം രൂപ സഹായിച്ചാല്‍ സിനിമയില്‍ നല്ല വേഷം തരാമെന്ന് വിശ്വസിപ്പിച്ചും പിന്നീട് നിര്‍മാണത്തില്‍ പങ്കാളിയാക്കി ലാഭവിഹിതം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഒരു വര്‍ഷത്തിനിടെ കൈമാറിയ പണം തിരികെ…

Read More

പറഞ്ഞുറപ്പിച്ചത് നഴ്സിങ്, ജോലി കിട്ടിയത് പേപ്പർ കമ്പനിയിൽ; പണം തട്ടിയ ഏജൻസി ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ സ്വദേശി ജോൺസൺ എം ചാക്കോയെ (30) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. മുട്ടമ്പലം സ്വദേശിനിയിൽ നിന്ന് ജോൺസൺ ജോലി ചെയ്യുന്ന കഞ്ഞിക്കുഴിയിലെ ഏജൻസി പലപ്പോഴായി ഏഴ് ലക്ഷം രൂപ തട്ടിയതായി യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.ഏജൻസി നൽകിയ വിസയുമായി ന്യൂസിലാൻഡിൽ എത്തിയ യുവതിക്ക് നഴ്സിങ്ങിന് പകരം ജോലി കിട്ടിയത് പേപ്പർ കമ്പനിയിൽ. ഇവർ നൽകിയ…

Read More

കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

കോഴിക്കോട്∙ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എം‍ഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് പിടിയിലായത്.പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ…

Read More

ഓഹരിവിപണിയിൽ വൻലാഭം വാഗ്‌ദാനംചെയ്തു; ഡോക്ടർ ദമ്പതിമാരുടെ ഏഴരക്കോടി തട്ടിയകേസിൽ 3പേർ അറസ്റ്റിൽ

ആലപ്പുഴ: ഓഹരിവിപണിയിൽ വൻലാഭം വാഗ്ദാനംചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതിമാരിൽനിന്ന് 7.65 കോടിരൂപ തട്ടിയ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോടു ജില്ലയിലെ കൊടുവള്ളി കൊടകുന്നുമ്മേൽ കുന്നയേർ വീട്ടിൽ മുഹമ്മദ് അനസ് (25), ഓമശ്ശേരി പുത്തൂർ ഉള്ളാട്ടൻപ്രായിൽ പ്രവീഷ് (35), ചേവായൂർ ഈസ്റ്റ്വാലി അപ്പാർട്ട്മെന്റ് അബ്ദുൾസമദ് (39) എന്നിവരാണു പിടിയിലായത്. ഇവരിൽനിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തു.പണംനഷ്ടപ്പെട്ട ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റും ചേർത്തല സ്വദേശിയുമായ ഡോ. വിനയകുമാറിന്റെ അക്കൗണ്ടിൽനിന്ന് പണംൈകപ്പറ്റിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്കെത്തിയത്. സംഭവവുമായി നേരിട്ടു…

Read More

കാർ നൽകാത്തതിന് ഉടമയ്ക്കുനേരേ ആക്രമണം, പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമം; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്:മഞ്ചേശ്വരത്ത് കാർ നൽകാത്തതിന് വീട്ടിൽ കയറി ഗൃഹനാഥനുനേരേ നാലംഗ സംഘം വാൾ വീശുകയും കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയുംചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയടക്കം രണ്ടുപേരെ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ്കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കി.മൊറത്തണയിലെ മുഹമ്മദ് അസ്കർ (26), മുഹമ്മദ് ഹുസൈൻ (29) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ ബേരിക്കയിലെ മുഹമ്മദ് സാദിഖിന്റെ വീട്ടിൽ രണ്ട് സ്കൂട്ടറുകളിലായി…

Read More

ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചു; കോൺഗ്രസ് നേതാവിന്റെ മകൻ കസ്റ്റഡിയിൽ

പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാൻ ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഫിസിയോതെറാപ്പി ക്ലിനിക് ഉടമയായ കോൺഗ്രസ് നേതാവിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ ബസ്‌സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ ക്ലിനിക് ഉടമ ശരത്ത് നമ്പ്യാർ (42) ആണ് പയ്യന്നൂർ പോലീസിന്റെ പിടിയിലായത്. ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ജില്ലയിലെ കോൺഗ്രസ് നേതാവിന്റെ മകനാണ് ശരത്ത്. ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ വെൽനസ് ക്ലിനിക്കും ജിമ്മും നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച രാത്രി…

Read More

രണ്ടേകാൽ ലക്ഷത്തിന്റെ കള്ളനോട്ട് വീട്ടില്‍ നിന്നും കണ്ടെത്തി; പിടികൂടിയത് 500 രൂപയുടെ 448 നോട്ടുകള്‍; ഈരാറ്റുപേട്ടയില്‍ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയില്‍ യുവാവിന്റെ വീട്ടിൽ നിന്നും 2,24,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. സംഭവത്തിൽ മൂന്നുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ ഷാ (24), മുഹമ്മദ് അല്‍ഷാം(24), ഫിറോസ് (23), എന്നിവരാണ് പിടിയിലായത്.അന്‍വര്‍ ഷായുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കറന്‍സികളുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ഒന്നാം പ്രതി അന്‍വര്‍ ഷാ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച നോട്ടുകളില്‍ ഒമ്പതു കള്ളനോട്ടുകള്‍ കിട്ടി. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം, ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതി കൊച്ചിയിൽ പിടിയിൽ

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ. മുടക്കുഴ കുറുപ്പൻ വീട്ടിൽ അജു വർഗീസിനെ (31) ആണ് ഇരിങ്ങാലക്കുട പൊലീസ് എറണാകുളം കച്ചേരിപ്പടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് യുവാവ് വലയിൽ വീഴ്ത്തുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ആയൂർവേദ മരുന്ന് ബിസിനസ് നടത്തുന്ന അജു ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിക്കാരിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയതായും യുവതി നൽകിയ പരാതിയിൽ…

Read More

ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമ അറസ്റ്റിൽ

കണ്ണൂർ : ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂരിലെ മുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ മകൻ അറസ്റ്റിൽ. പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയിൽ പറയുന്നത്. കണ്ണൂരിലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ. ഇന്നലെയാണ് കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാർക്കെതിരെ 20കാരി പരാതി നൽകുകയായിരുന്നു. ഇന്നലെ ഫിസിയോ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial