ചിട്ടിക്കമ്പനിയിലെ പണവുമായി ഏജന്റ് മുങ്ങിയത് 20 കൊല്ലം മുൻപ്; ഒടുവിൽ തമിഴ്‌നാട്ടിൽ നിന്നും പോലീസ് പൊക്കി
കൊച്ചി: പള്ളുരുത്തിയിലെ അനധികൃത ചിട്ടിക്കമ്പനിയിൽ നിന്നും പണവുമായി മുങ്ങിയ കളക്ഷൻ ഏജന്റ് 20 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ. പള്ളൂരുത്തിയിൽ നിന്ന് നിരവധി പേരിൽ നിന്നും പിരിച്ച ചിട്ടി തുകയുമായി പ്രതി കടന്നുകളയുകയായിരുന്നു. തമിഴ്നാട് കൊടുമുടി സ്വദേശിയായ ശേഖർ എന്നയാളെയാണ് തമിഴ്നാട്ടിലെത്തി നീണ്ട നാളുകൾക്ക് ശേഷം പള്ളൂരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളൂരുത്തി ഭാഗത്ത് ഒരു അനധികൃത ചിട്ടിക്കമ്പനി സ്ഥാപനത്തിലെ കളക്ഷൻ ഏജന്‍റാറായി ജോലി ചെയ്യുകയായിരുന്നു ശേഖർ. നിരവധി പേരിൽ നിന്നും പിരിച്ചെടുത്ത പണവും, ചിട്ടി നടത്തിയിരുന്ന…

