ഹെല്‍മെറ്റ് ധരിക്കാത്തതിനാൽ പൊലീസ് പൊക്കി; പരിശോധനയിൽ അരയില്‍ ഒളിപ്പിച്ച കഞ്ചാവ് പൊക്കി; രണ്ട് യുവാക്കൾ പിടിയിൽ
മാനന്തവാടി: ഹെല്‍മെറ്റ് ധരിക്കാത്തതുമൂലം പൊലീസ് പൊക്കിയ യുവാക്കളെ കുടഞ്ഞപ്പോൾ കിട്ടിയത് കഞ്ചാവ്. സംഭവത്തിൽ രണ്ടുപേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇടവക സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ ജി ഗോകുല്‍ (21) തൃപ്പണിക്കര വീട്ടില്‍ ടി ജെ അരുൺ (19) എന്നിവരെയാണ് പിടിയിലായത്. യുവാക്കളിൽ നിന്നും 604 ഗ്രാം കഞ്ചാവ് പിടികൂടി. മാനന്തവാടി ടൗണിലെ വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍ വാഹന പരിശോധനക്കിടെ ബുധനാഴ്ച്ച രാത്രിയോടെയാണ് ഇവര്‍ പിടിയിലാകുന്നത്. കൊയിലേരി ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് കെ എല്‍ 78…

