കടം കൊടുത്തത് തിരികെ ചോദിച്ച യുവാവിനെ വീടുകയറി ആക്രമിച്ചു; ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേർ പിടിയിൽ.
തിരുവനന്തപുരം: കടം കൊടുത്തത് തിരികെ ചോദിച്ച യുവാവിനെ ഗോവിന്ദമംഗലത്ത് വീടുകയറി യുവാവിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതികളിൽ മൂന്ന് പേർ പിടിയിൽ. ക്വട്ടേഷൻ കേസിൽ വെമ്പായം സ്വദേശി ദീപക്(31),കവടിയാര്‍ സ്വദേശി അല്‍ അമീന്‍(34), മുട്ടത്തറ പരവന്‍കുന്ന് സ്വദേശി ദിലീപ്(30) എന്നിവരാണ് അറസ്റ്റിലായത്. മാറനല്ലൂർ പോലീസാണ് ചെന്നൈയിൽ നിന്നും ഇവരെ പിടികൂടിയത്. ഓഗസ്റ്റ് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. ഗോവിന്ദമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന ചെന്നൈ സ്വദേശിയായ അരുണ്‍കുമാറിനേയും സുഹൃത്ത് അനൂപിനേയും ഓട്ടോറിക്ഷയിലെത്തിയ 15-ഓളം പേരടങ്ങുന്ന സംഘം വീട്ടില്‍ക്കയറി മർദിക്കുകയായിരുന്നു. മാരകായുധങ്ങളുപയോഗിച്ച്…

