പതിനഞ്ചോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ നെടുമങ്ങാട് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറസ്റ്റിലായ ഇരുപത്തൊൻപതുകാരൻ രണ്ടു മാസത്തിനിടയിൽ ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടിച്ചത് അഞ്ചുലക്ഷം രൂപയുടെ സാധനങ്ങൾ. നെടുമങ്ങാട് അരശുപറമ്പ് തച്ചേരിക്കോണത്ത് വീട്ടിൽ ജിബിനാണ് ക്ഷേത്രങ്ങളിൽ നിന്നും നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ചതിന് പിടിയിലായത്. ജില്ലയിലെ പതിനഞ്ചോളം ക്ഷേത്രങ്ങളിലാണ് ഇയാൾ രണ്ടുമാസത്തിനിടെ മോഷണം നടത്തിയത്. അടുത്ത മോഷണത്തിന് തയാറെടുക്കുന്നതിനിടെയാണ് അയാളെ വട്ടപ്പാറ വേങ്കോട് ഭാഗത്ത് വെച്ച് പൊലീസ് പിടികൂടിയത്.നെടുമങ്ങാട് പുത്തൻപാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടർ മോഷ്ടിച്ച് വ്യാജ നമ്പർ പതിച്ചാണ് ഇയാൾ അടുത്ത…

