കഞ്ചാവുമായി വിൽപ്പന നടത്തുന്ന ദമ്പതികൾ പിടിയിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന ദമ്പതികൾ പിടിയിൽ. കാവുവിള ഉണ്ണിയെന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ, ഭാര്യ അശ്വതി എന്നിവരെയാണ് പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘമാണ് 12 കിലോ കഞ്ചാവുമായി ദമ്പതികളെ പിടികൂടിയത്. 150 കിലോ കഞ്ചാവ് കടത്തിയതിന് ഉണ്ണികൃഷ്ണൻ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും വീണ്ടും കഞ്ചാവ് വിൽപ്പന തുടങ്ങുകയായിരുന്നു. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടു വരുന്നത്. ഫോൺ ഉപയോഗിക്കാതെ സ്കൂട്ടറിൽ കറങ്ങി നടന്ന് അറിയാവുന്ന ഏജന്‍റുമാർ മുഖേന നേരിട്ടാണ് കച്ചവടം. ടൂറിസ്റ്റ്…

