കൂട്ടുകാരിക്ക് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഏഴുപേർ അറസ്റ്റിൽ
ആലുവ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. കാലടി മറ്റൂരിലെ ഗൗതം കൃഷ്ണ, അലക്സ്, ശിവപ്രസാദ്, അഭിജിത്ത്, ആകാശ്, മാർട്ടിൻ, അങ്കമാലി പുളിയനത്തെ ഗോകുൽ എന്നിവരാണ് അറസ്റ്റിലായത്. കുട്ടുകാരിക്ക് സന്ദേശമയച്ചതിൻറെ പേരിലാണ് സംഘം അയ്യമ്പുഴ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളെല്ലം 25 വയസിൽ താഴെപ്രായമുള്ളവരാണ്. ഗൗതം കൃഷ്ണയുടെ കൂട്ടുകാരിക്ക് സന്ദേശമയച്ചതിന്റെ വൈരാഗ്യത്തിലാണ് ഇവർ അയ്യമ്പുഴക്കാരനായ യുവാവിനെ കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മറ്റൂരിൽ ഒരു റെസ്റ്റോറൻറിന് സമീപത്ത്…

