Headlines

ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ തെളിവായി; ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ ഇരുപത് വയസുകാരന്‍ അറസ്റ്റിൽ

വയനാട് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയായ അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ (20) എന്ന യുവാവിനെയാണ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലി സ്ഥലത്തു നിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. മരിച്ച പെൺകുട്ടിയും യുവാവും ഇൻസ്റ്റഗ്രാമിൽ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ…

Read More

ഇന്‍സ്റ്റഗ്രാമില്‍നിന്ന് യുവതിയുടെ ഫോട്ടോകളെടുത്ത് വ്യാജ നഗ്നചിത്രങ്ങൾ നിര്‍മിച്ച് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മാന്നാര്‍(ആലപ്പുഴ): യുവതിയുടെ ചിത്രങ്ങൾ എഡിറ്റുചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മാവേലിക്കര കണ്ണമംഗലം കടവൂര്‍ വിളയില്‍ കിഴക്കേതില്‍ ജിഷ്ണു (19)വിനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്ത്. ഇന്‍സ്റ്റഗ്രാമില്‍നിന്നു യുവതിയുടെ ഫോട്ടോ എടുത്ത് നഗ്‌നചിത്രങ്ങളാക്കി യുവതിയുടെ സുഹൃത്തുക്കളുടെ ഫോണിലേക്ക് അയക്കുകയായിരുന്നു. യുവതി മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial