Headlines

കൊച്ചിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; നാലംഗ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിൽ

കൽപ്പറ്റ: കൊച്ചിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിക;ആയ നാലംഗ ക്വട്ടേഷൻ സംഘത്തെ വയനാട്ടിൽ വച്ച് പിടികൂടി. എറണാകുളം സ്വദേശികളാണ് പിടിയിലായത്. വൈത്തിരി പോലീസാണ് പ്രതികളെ പിടികൂടിയത്. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. നാലം‍ഗ സംഘത്തിൽ മൂന്നുപേര്‍ കൊലപാതകം, വധ…

Read More

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം: സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപുറം സാരംഗി വിലാസത്തിൽ സംഗീത് (24) ആണ് അറസ്റ്റിലായത്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിലും രാത്രികാലങ്ങളിലും അതിക്രമിച്ച് കയറിയാണ് പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാർ കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതെന്ന് പറഞ്ഞു. തുടർന്ന് ഇരുവരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇയാൾ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വിവരം ലഭിക്കുന്നത്. വിവരം…

Read More

കൊക്കയ്ൻ, മെത്താംഫിറ്റമിൻ, ക‌ഞ്ചാവ് അടക്കം ലഹരി വസ്തുക്കളുമായി യുവതിയടക്കം 6 പേര്‍ കൊച്ചിയിൽ പിടിയിൽ

കൊച്ചി: എളമക്കരയില്‍ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. കൊക്കയ്ൻ, മെത്താംഫിറ്റമിൻ , ക‌ഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്.രഹസ്യ വിവിരത്തെ തുടര്‍ന്ന് എളമക്കരയിലെ ലോ‍ഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്.പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ.പിടിയിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ അറസ്റ്റിലായവരാണെന്ന് പൊലീസ് പറയുന്നു.പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.

Read More

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്ക അറസ്റ്റിൽ

പൊൻകുന്നം : പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പലതവണകളായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കൊട്ടാടിക്കുന്ന് ഭാഗത്ത് തെക്കേചെറ്റയിൽ വീട്ടിൽ പുഷ്പകുമാരി പി.കെ (52) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പല തവണകളായി മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു….

Read More

അനാഥയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

മലപ്പുറം: അനാഥ സ്ത്രീയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയില്‍ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂര്‍ മാര്‍ക്കശ്ശേരിയില്‍ മുഹമ്മദ് ഷെബീല്‍ (28), കൊണ്ടോട്ടി പുളിക്കല്‍ വല്ലിയില്‍ മുഹമ്മദ് ഫൈസല്‍ (28) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ കുന്നമംഗലം ഓടയാടിയിലെ ഫ്‌ലാറ്റിലെത്തിച്ച് പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് സ്ത്രീ ഒന്നരവര്‍ഷമായി അബോധാവസ്ഥയിലായിരുന്നു. അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ…

Read More

ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു; പിന്നാലെ യുവതിയില്‍നിന്ന് കൈക്കലാക്കിയത് രണ്ടുലക്ഷം രൂപ, പ്രതി പിടിയിലായതിങ്ങനെ

കണ്ണൂർ: ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് പണം തട്ടിയ കേസിൽ പ്രതി പിടിയില്‍. ശ്രീമൂലനഗരം കഞ്ഞിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമി(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. രണ്ട് ലക്ഷത്തോളം രൂപയാണ് ഇയാൾ കൈക്കലാക്കിയത്. കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഷെയര്‍ ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വ്യാജവിലാസത്തില്‍ ചാറ്റിങ് നടത്തി സൗഹൃദം സ്ഥാപിച്ചു. നാട്ടിലെ അര്‍ബുദരോഗിക്ക് സഹായം വേണമെന്ന്…

Read More

ദോഷം മാറ്റാൻ പൂജ വേണം; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ചത് പാതി മയക്കത്തിൽ, പ്രതി പിടിയിൽ

പാലക്കാട്: പൂജ ചെയ്യാനെന്ന പേരിലെത്തി യുവതിതയെ പീഡിപ്പിച്ചയാളെ അറസ്റ്റിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. തൃശൂർ പഴുവിലാണ് ഇയാളുടെ മന്ത്രവാദ സ്ഥാപനം. ദോഷം മാറ്റാനായി പൂജ ചെയ്യാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ സമീപിച്ചത്. ശേഷം ഒരു വസ്തു മണപ്പിച്ചു അർദ്ധ മയക്കത്തിൽ എത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

Read More

പരസ്യ ബോർഡ് ദുരന്തം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ; പിടിയിലായത് 20 കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേ

മുംബൈ: പരസ്യബോർഡ് ദുരന്തത്തിൽ 16 പേർ മരിച്ച സംഭവത്തിൽ പരസ്യ കമ്പനി ഉടമ അറസ്റ്റിൽ. ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ കേസിലുൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേ ആണ് പിടിയിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഭാവേഷ് ഭിൻഡെ. സംഭവം നടന്നയുടനെ ഫോണ്‍ ഓഫ് ചെയ്ത് ഭാവേഷ് ഭിന്‍ഡെ നാടുവിടുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു ഘാട്‌കോപ്പറിലെ പെട്രോള്‍…

Read More

വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ട്. മുമ്പും പീഡനക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവാണ് പിടിയിലായത്. ഇയാളെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ കമ്മൽ കവർന്ന് രക്ഷപ്പെട്ട പ്രതിക്കായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇന്നലെ പുലർച്ചെയാണ്…

Read More

എട്ടു വയസ്സുകാരനെ അമ്മ ഷാളുകൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, യുവതി അറസ്റ്റിൽ

ഗുരുഗ്രാം: എട്ടു വയസ്സുകാരനായ മകനെ കഴുത്ത് ഞെരിച്ചു കൊലപ്പെ‌ടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. സ്കൂളിൽ നിന്നും തിരിച്ചെത്തിയ കുട്ടിയുടെ വസ്ത്രത്തിൽ ചെളി പുരണ്ടതും പുസ്തകങ്ങൾ കളഞ്ഞതുമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് യുവതി പറഞ്ഞത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഈ ദാരുണമായ സംഭവം. അറസ്റ്റിലായ പ്രതി പൂനം ദേവിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പൊലീസ് കോടതി ഉത്തരവിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. യുവതിയുടെ മറ്റൊരു പുരുഷനുമായുള്ള ബന്ധം തിരിച്ചറിഞ്ഞതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ആരോപിക്കുന്നു. ‘സ്‌കൂളിൽ നിന്ന് തിരിച്ചുവരുമ്പോൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial