Headlines

വിരമിക്കാന്‍ ആറ് ദിവസം; 1000 രൂപ കൈക്കൂലി വാങ്ങി; സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അറസ്റ്റില്‍

തിരുവനന്തപുരം: കൈക്കൂലി കേസില്‍ നഗരസഭയുടെ സീനീയര്‍ ക്ലര്‍ക്ക് അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഇന്ന് വൈകിട്ട് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. കെട്ടിടം ക്രമവത്ക്കരിച്ച് നല്‍കുന്ന നടപടികള്‍ക്കായാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. തിരുവല്ലം സോണല്‍ ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്ന പുഞ്ചക്കരിയില്‍ നിര്‍മ്മിച്ച കെട്ടിടം ക്രമവത്ക്കരിച്ച് കെട്ടിട നമ്പര്‍ നല്‍കുന്നതിനായി പരാതിക്കാരന്‍ തിരുവനന്തപുരം നഗരസഭ…

Read More

പട്ടാമ്പിയിൽ വൻ ചന്ദനവേട്ട; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: പട്ടാമ്പിയിൽ വൻ ചന്ദനവേട്ട. പട്ടാമ്പി മരുതൂരിൽ നിന്ന് 236 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിലായി. കരിമ്പുഴ ആറ്റാശ്ശേരി ഒടമല മുഹമ്മദ് സക്കീർ, ശ്രീകൃഷ്ണപുരം പതിയത്തൊടി ബാബു എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് സക്കീറിന്റെ സഹോദരൻ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ പരിശോധന. പട്ടാമ്പി മരുതൂരിലെ വാടക വീട്ടിൽ ചന്ദനമെത്തിച്ച് വിൽപനയ്ക്ക് തയ്യാറാക്കുന്നതിനിടെയായിരുന്നു ഇവർ പിടിയിലായത്. ഇവർ വിൽപ്പനക്കായി…

Read More

നഗ്നചിത്രം പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പിന്നാലെ സുഹൃത്തുക്കളെ കൂട്ടി കൂട്ടബലാത്സംഗം; മുപ്പത്തിയെട്ടുകാരൻ അറസ്റ്റിൽ

കൊല്ലം: യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമെത്ത് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റിൽ. ആദിനാട് സായികൃപയിൽ രാധാകൃഷ്ണൻ മകൻ ഷാൽകൃഷ്ണൻ (38) ആണ് അറസ്റ്റിലായത്. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഇവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ഷാൽ യുവതിയെ പീഡിപ്പിച്ചത്. പിന്നാലെ ഇയാളുടെ സുഹൃത്തുകളായ രണ്ടും മൂന്നും പ്രതികളുമായി രാത്രിയിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പൊലീസ് പിടിയിലായ ഷാൽകൃഷ്ണ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ…

Read More

ലൈംഗികപീഡന കേസിൽ യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ : പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ ശാസ്താങ്കൽ ഭാഗത്ത് കുന്നപ്പള്ളീൽ വീട്ടിൽ സ്റ്റാലിൻ (39) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ രൂപേഷ്, എ.എസ്.ഐ മാരായ പത്മകുമാർ, ബിജു, സി.പി.ഓ മാരായ അനൂപ് പി.റ്റി,…

Read More

വിവാഹ വാഗ്‌ദാനം നൽകി പീഡനം; മടത്തറ സ്വദേശി അറസ്‌റ്റിൽ

ജോലി,വിവാഹം എന്നിവ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് മടത്തറ ബ്ലോക്ക് നമ്പർ 146 ഉഷ ഭവനിൽ സജീവ്(43) പൊലീസ് പിടിയിലായി. നന്ദിയോട് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് സജീവനെ പിടികൂടിയത് നെടുമങ്ങാട് സ്വദേശിയായ മറ്റൊരു യുവതിയും ഇയാൾക്കെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ജോലി വാഗ്ദദാനം നൽകി വിവാഹം കഴിക്കുകയും പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചെന്നുമാണ് പരാതി. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി നിലവിലുണ്ട് പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പാലോട് എസ്എച്ച്ഒ സുബിൻ തങ്കച്ചൻ,…

Read More

കാട്ടി മലയിൽ കുടുങ്ങിയത് മലപ്പുറം സ്വദേശികളായ നാല് യുവാക്കൾ; പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തിയതിന് പിന്നാലെ അറസ്റ്റും

പാലക്കാട്: അട്ടപ്പാടി കാട്ടി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തി. മലപ്പുറം മേലാറ്റൂർ സ്വദേശികളായ അഷ്‌കർ, സൽമാൻ, സെഹാനുദ്ദിൻ, മഹേഷ്‌ എന്നിവരെയാണ് രക്ഷിച്ചത്. വനത്തിൽ നിന്നും പുറത്തെത്തിച്ച ഇവർക്കെതിരെ വനത്തിൽ അതിക്രമിച്ച് കയറിയതിന്റെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറത്ത് നിന്നും അട്ടപ്പാടി സന്ദർശനത്തിനെത്തിയതായിരുന്നു നാലംഗ സംഘം. കാട് കാണാൻ വനത്തിൽ കയറിയ സംഘം വഴിതെറ്റി കാട്ടിമലയിൽ അകപ്പെടുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും വനംവകുപ്പ്…

Read More

വാടക വീട്, 2 യുവാക്കൾ’; എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കോടിയുടെ മയക്കുമരുന്നുകൾ, രക്ഷപ്പെട്ടവർക്കായി അന്വേഷണം

കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ച് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കള്‍. കോഴിക്കോട് പുതിയങ്ങാടി എടക്കല്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് രണ്ട് കോടിയോളം വില വരുന്ന ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയപ്പോള്‍ വീട്ടിലുണ്ടായിരുന്നു യുവാക്കള്‍ ഓടി രക്ഷപ്പെട്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം, താമരശ്ശേരി സ്വദേശികളാണ് ഇവരെന്ന് വ്യക്തമായിട്ടുണ്ട്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബീച്ച്, മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരി വില്‍പന…

Read More

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; പിടിയിലായത് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച്

ഗുജറാത്ത്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച് ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐ.എസ്. ഭീകരര്‍ പിടിയിലായി. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) ആണ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പിടിയിലായ ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എ.ടി.എസ്. അറസ്റ്റ് ചെയ്‌തതായും തുടർന്ന് ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.പി.എല്‍. മത്സരത്തിനായി മൂന്ന് ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയാണ് ഐ.എസ്. ഭീകരരായ നാലുപേര്‍…

Read More

കൊരട്ടിയിൽ രാസലഹരി വേട്ട; പതിനഞ്ച് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

തൃശ്ശൂർ: കൊച്ചിയിലേക്ക് കടത്തുകയായിരുന്ന രാസ ലഹരിയുമായി കൊരട്ടിയിൽ യുവാവ് പിടിയിൽ. കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ അമൽ കൃഷ്ണ (27)യാണ് അറസ്റ്റ് ചെയ്തത്. ബെംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് രാസലഹരി കടത്തുന്നുവെന്ന രഹസ്യ വിവരത്തെതുടർന്നാണ് പരിശോധന നടത്തിയത്. പതിനഞ്ച് ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. രാസ ലഹരി പോക്കറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു. അമൽ കൃഷ്ണന്റെ പേരില്‍ മുമ്പും ലഹരിമരുന്ന് കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരും….

Read More

ഇരട്ടപ്പേര് വിളിച്ചത് പ്രകോപനമായി; പതിനാറുകാരനെ വിറകുകഷ്ണം കൊണ്ട് വളഞ്ഞിട്ട് മര്‍ദ്ദിച്ചു; 3 പേർ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയില്‍ കൗമാരക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ പതിനാറുകാരനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് ആക്രമണം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈരാറ്റുപേട്ട മാതാക്കല്‍ സ്വദേശി മുഹമ്മദ് സാദിഖ്, ഇയാളുടെ സഹോദരന്‍ മുഹമ്മദ് സുബൈല്‍, മല്ലൂപ്പാറ സ്വദേശി പിപി ജഹനാസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 24ന് രാത്രി പതിനൊന്ന് മണിയോടെ ഈരാറ്റുപേട്ട നടക്കല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial