Headlines

വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ട്. മുമ്പും പീഡനക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവാണ് പിടിയിലായത്. ഇയാളെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ കമ്മൽ കവർന്ന് രക്ഷപ്പെട്ട പ്രതിക്കായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇന്നലെ പുലർച്ചെയാണ്…

Read More

എട്ടു വയസ്സുകാരനെ അമ്മ ഷാളുകൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, യുവതി അറസ്റ്റിൽ

ഗുരുഗ്രാം: എട്ടു വയസ്സുകാരനായ മകനെ കഴുത്ത് ഞെരിച്ചു കൊലപ്പെ‌ടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. സ്കൂളിൽ നിന്നും തിരിച്ചെത്തിയ കുട്ടിയുടെ വസ്ത്രത്തിൽ ചെളി പുരണ്ടതും പുസ്തകങ്ങൾ കളഞ്ഞതുമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് യുവതി പറഞ്ഞത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഈ ദാരുണമായ സംഭവം. അറസ്റ്റിലായ പ്രതി പൂനം ദേവിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പൊലീസ് കോടതി ഉത്തരവിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. യുവതിയുടെ മറ്റൊരു പുരുഷനുമായുള്ള ബന്ധം തിരിച്ചറിഞ്ഞതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ആരോപിക്കുന്നു. ‘സ്‌കൂളിൽ നിന്ന് തിരിച്ചുവരുമ്പോൾ…

Read More

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തട്ടിയെടുത്തത് 17 ലക്ഷം രൂപ; തൃക്കരിപ്പൂര്‍ സ്വദേശിനി അറസ്റ്റിൽ

ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ പിടിയിൽ. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കൈക്കോട്ടുകടവ് എസ് പി ഹൗസില്‍ ഫര്‍ഹത്ത് ഷിറിന്‍(31) ആണ് അറസ്റ്റിലായത്. മുഹമ്മ സ്വദേശിയില്‍ നിന്നാണ് ഇവർ ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍ പണം തട്ടിയത്. മുഹമ്മ പഞ്ചായത്ത് 13ാം വാര്‍ഡില്‍ കരിപ്പേവെളി സിറില്‍ ചന്ദ്രന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പൊലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍പ്പെട്ട ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവരെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഓഹരിയില്‍ നിക്ഷേപിക്കാനായി ഗുജറാത്ത്…

Read More

ഓട്ടോ ഡ്രൈവറായ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: സി.പി.എം ബ്രാഞ്ച് അംഗമായ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേർ പിടിയിൽ. സി.പി.എം വളയം നിരവുമ്മല്‍ ബ്രാഞ്ച് അംഗവും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ തിരുവനേമ്മല്‍ ലിനീഷിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിൽ തിനൂര്‍ പുളിയത്താണ്ടി അശ്വിന്‍ (23), നെല്ലിയുള്ളതില്‍ കോടിയൂറ അതുല്‍ ലാല്‍ (24) എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് നാലാം തീയതിയാണ് മാസ്‌ക് ധരിച്ചെത്തിയ അശ്വിനും അതുലും സ്റ്റാന്‍ഡില്‍ നിന്നും ലിനീഷിന്റെ ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും…

Read More

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

കൊച്ചി: തളര്‍ന്നു കിടക്കുന്ന പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. പിതാവ് ഷണ്‍മുഖനെ തനിച്ചാക്കിയതിനു മകന്‍ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 308 പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്. അജിത്തിനെതിരെ ആദ്യം മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണനിയമ പ്രകാരമായിരുന്നു കേസ് എടുത്തത്. നഗരസഭാ വൈസ് ചെയര്‍മാന്‍ കെകെ പ്രദീപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ മകന്‍ ഉപേക്ഷിച്ചു പോയതോടെ ഷണ്‍മുഖന്‍ മരിച്ചു…

Read More

വീട്ടമ്മയ്ക്ക് സാമൂഹ്യമാധ്യമം വഴി അശ്ലീല ദൃശ്യങ്ങൾ അയച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കോട്ടയം: സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുട്ടാർ കൈരളി ജംഗ്ഷൻ ഭാഗത്ത് കുന്നുകണ്ടത്തിൽ വീട്ടിൽ പ്രസാദ് കെ.പി (29) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നും വീട്ടമ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പലതവണകളായി അശ്ലീല മെസ്സേജുകളും, ഫോട്ടോകളും വീഡിയോകളും അയച്ചു നൽകുകയായിരുന്നു.വീട്ടമ്മയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം…

Read More

ലഹരി പദാർത്ഥങ്ങളുമായി ബൈക്കിൽ വില്പന; തിരുവനന്തപുരത്തും കണ്ണൂരിലും യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിൽ മെത്താംഫിറ്റമിൻ കൈവശം വച്ച യുവാവിനെതിരെ കേസെടുത്തു. എടക്കാട് സ്വദേശി അഭിനന്ദ് പി വികാസ് എന്നയാളെയാണ് 9.34 ഗ്രാം മെത്താംഫിറ്റമിൻ കൈവശം സൂക്ഷിച്ച കുറ്റത്തിന് എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥൻമാരായ ഷിബു കെസി, അബ്ദുൾ നാസർ ആർപി, പ്രിവെന്റിവ് ഓഫീസർ അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ കെ വി, വനിത സിഇഒ സീമ പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ്…

Read More

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

കണ്ണൂര്‍: പാര്‍ക്കില്‍ വേവ് പൂളില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് പ്രൊഫസര്‍ അറസ്റ്റില്‍. കാസര്‍കോട് പെരിയ കേന്ദ്രസര്‍വകലാശാലയിലെ പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശിനിയായ 22 കാരിയോടാണ് കേന്ദ്രസര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ഇഫ്തിക്കര്‍ വേവ് പൂളില്‍ വെച്ച് മോശമായി പെരുമാറിയത്. ഇതേത്തുടര്‍ന്ന് യുവതി ബഹളം വെച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രൊഫസര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം…

Read More


50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു,യുവാവ് അറസ്റ്റിൽ

കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആലുങ്കൽ വീട്ടിൽ അനിൽ എ.സി എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുണ്ടക്കയം പാറത്തോട് സ്വദേശിയായ യുവാവിന് അമ്പതിനായിരം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 32500 രൂപ തട്ടിയെടുക്കുകയായിരുന്നു. സ്വകാര്യ ഫൈനാൻസ് കമ്പനിയുടെ സ്റ്റാഫാണെന്നുപറഞ്ഞ് യുവാവിനെ വാട്സ്ആപ്പ് മുഖേന ഇയാൾ ബന്ധപ്പെടുകയും 50000…

Read More

കുളിക്കാൻ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാൻ ശ്രമം; അതിക്രമം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചി മുറിയിൽ വച്ച്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുൺ ആണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. ആശുപത്രി ശുചി മുറിയിൽ കുളിക്കാൻ കയറിയപ്പോഴായിരുന്നു പ്രതി പത്തു വയസുകാരിയെ കയറിപിടിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. അമ്മയക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി ശുചിമുറിയില്‍ കുളിക്കാൻ കയറിയപ്പോഴാണ് സംഭവം. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial