Headlines

ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്കരികിലിരുന്ന് സ്വയംഭോഗം, 52 കാരന്‍ പിടിയില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരന്‍ പിടിയില്‍. വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.15നാണ് സംഭവം. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് ലൈംഗികാതിക്രമത്തിനു കേസെടുത്ത് കസബ പൊലീസ് വിട്ടയച്ചത്. തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഇന്നലെ പുലര്‍ച്ചെ 2.30നാണ് ഷംസുദീന്‍ ഗുരുവായൂരില്‍നിന്നു കയറിയത്. കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത ഇയാള്‍ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. പിന്നീട് വിദ്യാര്‍ഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം…

Read More

ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികളിലൊരാൾ പിടിയിൽ

കുറ്റിപ്പുറം: സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. കുറ്റിപ്പുറം എടച്ചലം സ്വദേശി കുണ്ടിപരിതിയിൽ അബ്ദുറഹ്‌മാൻ എന്ന ബാപ്പുട്ടി (40) നെയാണ് തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കോടതി നിർദേശത്തെ തുടർന്ന് ഇയാൾ ഡിവൈ.എസ്. പി ഓഫിസിൽ കിഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ സുബൈർ (40)നെ പിടികിട്ടാനുണ്ട്. ഒളിവിൽ പോയ സുബൈർ തന്റെ വീട്ടിൽ വെച്ചാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടാം പ്രതിയായ അബ്ദുറഹ്‌മാനാണ് യുവതിയുടെ…

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഹരിയാനയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ ചങ്കിദുര്‍ഗ്ഗ് സ്വദേശി സുശീല്‍ കുമാറി(34)നെയാണ് നല്ലണം പോലീസ് പിടികൂടിയത്. ഹരിയാനയിലേക്കാണ് വിവാഹവാഗ്ദാനം നല്‍കി യുവാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഒടുവിൽ വഴിയില്‍ ഉപേക്ഷിക്കുകയും കടന്നുകളയുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു. 2023-ലാണ് പെൺകുട്ടിയെ വീട്ടിൽ…

Read More

പതിനഞ്ചുകാരിയെ ബന്ധുവീട്ടിൽ കണ്ടു പരിചയമായി; പ്രണയം നടിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം; 20 വയസുകാരൻ അറസ്റ്റിൽ

ചടയമംഗലം: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കൊല്ലം ജില്ലയിൽ ചടയംഗലത്താണ് സംഭവം. ഇരുപതുകാരനായ കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കഴിഞ്ഞ ഓണത്തിന് ചടയമംഗലത്തുള്ള ബന്ധു വീട്ടിൽ എത്തിയപ്പഴാണ് വർക്കല സ്വദേശിയായ പെൺകുട്ടിയെ ശ്രീരാജ് പ്രണയം നടിച്ച് വശത്താക്കിയതെന്നും പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോൺ വഴി ബന്ധം തുടർന്നു. പിന്നാലെ ശ്രീരാജിന്‍റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്…

Read More

പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസ്; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ

തൃശൂര്‍: തൃശൂരിലെ പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസിൽ വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ പിടിയിൽ. ബൈക്ക് മോഷണമടക്കം നിരവധി കേസില്‍ പ്രതിയായ എങ്കക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാല്‍ (22), വടക്കാഞ്ചേരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്. ഷോപ്പിൽ നിന്ന് വിലകൂടിയ അഞ്ച് പൂച്ചകളെയും ആറ് നായകളെയും പ്രതികൾ കവർന്നു. ഇവരില്‍ നിന്നും നാല് ദിവസം മുമ്പ് കുന്നംകുളത്തുനിന്നും മോഷണം പോയ ബൈക്ക് കണ്ടെടുത്തു. വടക്കാഞ്ചേരിയില്‍ നിന്നും തൃശൂര്‍…

Read More

ആലുവയിൽ 12കാരിയെ കൊണ്ടുപോയത് വിവാഹം കഴിക്കാൻ; രണ്ടുവർഷമായി പ്രണയത്തിൽ; പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

കൊച്ചി : ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ 12 വയസുകാരിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്ക് (18) ആണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് മാണിക്കിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് എടയപ്പുറം ഭാഗത്തുനിന്ന് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പൊലീസ് വ്യാപകമായ പരിശോധന നടത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. വൈകുന്നേരം 5 മണിയോടെ കടയിൽ സാധനം വാങ്ങാനായി പോയ പെൺകുട്ടിയെ 6 മണിയായിട്ടും കാണാത്തതിനെത്തുടർന്ന് മാതാപിതാക്കൾ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ…

Read More

പന്ത്രണ്ട് കാരിയെ കാണാതായ സംഭവത്തില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി :ആലുവയില്‍ നിന്ന് പന്ത്രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുര്‍ഷിദാബാദ് സ്വദേശിക്കൊപ്പമാണ് കുട്ടി പോയത്. കുട്ടിയുമായി നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്നും ഇവര്‍ തങ്ങളുടെ ബന്ധുക്കളല്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. പെണ്‍കുട്ടിയും പ്രതി മലേക്കും തമ്മില്‍ രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബംഗാളിലേക്ക് കൊണ്ടുപോണമെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് മലേക്ക് കേരളത്തിലേക്ക് എത്തിയത്. ഇന്നലെ അഞ്ചരയോടെ കുട്ടിയുമായി അങ്കമാലിയിലേക്ക് എത്തി. ഇവിടെ ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ ശേഷം ബംഗാളിലേക്കുള്ള ട്രെയിനില്‍ പോകാനായിരുന്നു തീരുമാനം….

Read More

മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം ജില്ലയിലെ മമ്പാട് പുള്ളിപ്പാടത്താണ് സംഭവം. ചെറുവള്ളിപ്പാറ നിഷാമോളാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി ആണ് പ്രതി. ഷാജിയെ നിലമ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി

Read More

മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം; വിളപ്പിൻശാലയിൽ മകൻ പോലീസിന്റെ പിടിയിൽ

വിളപ്പിൽശാല: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് മകൻ. തിരുവനന്തപുരത്ത് വിളപ്പിൻശാലയിലാണ് സംഭവം. നൂലിയോട് സ്വദേശി മനോജാണ് അമ്മ രംഭയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് മനോജ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. സ്ഥിരമായി മനോജ്‌ അമ്മയെ ശല്യപ്പെടുത്തി മദ്യപിക്കാൻ പണം വാങ്ങുമായിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി. മനോജിന്‍റെ കൂടെയായിരുന്നു അമ്മ രംഭയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസവും മനോജ് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാൽ അമ്മ…

Read More

കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന് ശ്രമം; യാത്രക്കാരനെ കൈയ്യോടെ പൊക്കി പൊലീസ്

ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി. പുറക്കാട് സ്വദേശി ഷെഫീക്കാണ് പിടിയിലായത്. ഇയാളുടെ പക്കൽ ഒന്നേക്കാൽ കിലോ കഞ്ചാവ് ഉണ്ടായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രഹസ്യവിവരം ലഭിച്ച പൊലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.തമിഴ്നാട്ടിൽ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്പോഴാണ് പിടി വീണത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial